രൺവീർ സിങ്ങ്- ആദിത്യ ധർ കൂട്ടുകെട്ടിൽ പിറന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ ഇപ്പോൾ തിയേറ്ററിൽ മുന്നേറുകയാണ്.
സിനിമയ്ക്ക് വമ്പൻ ഒടിടി ഡീൽ ആണ് ലഭിച്ചിരിക്കുന്നത്. 285 രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്.
റീലീസ് ചെയ്ത് ചിത്രം ഒരു മാസത്തിനോട് അടുക്കുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തിൽ സിനിമ 1000 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.
വമ്പൻ വിജയം നേടിയ പുഷ്പ 2 സിനിമയുടെ ഒ ടി ടി ഡീൽ 275 കോടിയ്ക്ക് വിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ് രൺവീർ സിങ്ങിന്റെ ‘ധുരന്ദർ'. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
