ഹോളിവുഡിലെ ഏവര്‍ഗ്രീന്‍ സാഹസതാരം ടോം ക്രൂയിസിന്‍റെ മിഷൻ ഇംപോസിബിൾ ഫ്രാഞ്ചെസിയിലെ പുതിയ പടം ദി ഫൈനൽ റെക്കണിംഗിനായി ടോം ക്രൂസിന്റെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മെയ് 17 ന് ഇന്ത്യയിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ പ്രീമിയറിന് മുന്നോടിയായി ടിക്കറ്റ് വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത് എന്നാണ് കണക്കുകള്‍. അതോടൊപ്പം പ്രസ് സ്‌ക്രീനിങ്ങിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
എല്ലാവരും ടോമിന്റെ അതിശയിപ്പിക്കുന്ന സ്റ്റണ്ടുകൾക്കും, സമാനതകളില്ലാത്ത ഊർജ്ജത്തിനും, അശ്രാന്തമായ പ്രതിബദ്ധതയെയും പ്രശംസിക്കുന്നുണ്ട്. പലരും ഇതിനെ "ബ്ലോക്ക്ബസ്റ്റർ ഫിലിം മേക്കിംഗിലെ ഒരു മാസ്റ്റർക്ലാസ്" എന്നാണ് വിളിക്കുന്നത്.
ആക്ഷൻ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഈ ചിത്രം സ്ഥാനം ഉറപ്പിക്കുന്നു. സ്പന്ദിക്കുന്ന സസ്പെൻസ്, അതിശയിപ്പിക്കുന്ന സ്റ്റണ്ടുകൾ, റേസർ-ഷാർപ്പ് സംവിധാനം, കുറ്റമറ്റ എഡിറ്റിംഗ് എന്നിവയാൽ, ഇത് ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രനിർമ്മാണത്തിലെ ഒരു മാസ്റ്റർക്ലാസ് ആണ്." എന്നാണ് ഒരു ഉപയോക്താവ് എക്‌സിൽ പോസ്റ്റ് ചെയ്തത്.
ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം, ക്യാമറ, സംഘട്ടനം എല്ലാം പതിവുപോലെ മികച്ചുനിൽക്കുന്നുവെന്നും റിവ്യൂകൾ വരുന്നുണ്ട്. എന്നാൽ പ്രതീക്ഷിച്ചതിലും ആക്ഷൻ കുറവാണ് എന്നും പ്രതികരണങ്ങൾ അറിയിക്കുന്നവരുണ്ട്.
ക്രിസ്റ്റഫർ മക്വറി സംവിധാനം ചെയ്ത മിഷൻ: ഇംപോസിബിൾ - ദി ഫൈനൽ റെക്കണിംഗ് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഇന്ത്യയിൽ റിലീസ് ചെയ്യും. സ്പൈ ത്രില്ലറിൽ ടോം ക്രൂസ് സീക്രട്ട് ഏജന്റ് ഈഥൻ ഹണ്ടായി തിരിച്ചെത്തുന്നു. ഹെയ്‌ലി ആറ്റ്‌വെൽ, സൈമൺ പെഗ്, വിംഗ് റേംസ്, വനേസ കിർബി, എസായ് മൊറേൽസ് എന്നിവരും അദ്ദേഹത്തോടൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
1996-ലാണ് മിഷൻ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തുവന്നത്. പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ഏഴ് ഭാഗങ്ങളും വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഈ ചിത്രവും സമാനമായ രീതിയിൽ ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്