തഗ് ലൈഫ് എന്ന തന്റെ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ മണിരത്നം. 38 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനുമായി അദ്ദേഹം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്, ആരാധകർ അവരുടെ മാജിക് വീണ്ടും സ്‌ക്രീനിൽ അനുഭവിക്കാൻ ആവേശത്തിലാണ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ താന്‍ ആഗ്രഹിച്ച പ്രകടനം ലഭിക്കാന്‍ കെട്ടിടത്തില്‍നിന്ന് താഴേക്കെറിയുമെന്ന് അഭിനേതാക്കളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മണിരത്‌നം പറഞ്ഞു.
'തഗ് ലൈഫ്' പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് മണിരത്‌നം രസകരമായ സംഭവം ഓര്‍ത്തെടുത്തത്. താന്‍ ആഗ്രഹിച്ചത് ലഭിക്കാന്‍ അഭിനേതാക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സംവിധായകനാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മണിര്തനം. എല്ലാവരോടും താന്‍ അങ്ങനെയല്ലെന്ന് പറഞ്ഞായിരുന്നു മണിരത്‌നം മറുപടി ആരംഭിച്ചത്.
'ചില ആളുകളെ നിങ്ങള്‍ക്ക് ഭീഷണിപ്പെടുത്തേണ്ടിവരും. ഞാന്‍ ചോദിക്കുന്നത് ചെയ്തില്ലെങ്കില്‍ നാലാം നിലയില്‍നിന്ന് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അഞ്ചുവയസ്സുള്ള കുട്ടികള്‍ക്ക് അസമയത്ത് ജോലി ചെയ്യാമെങ്കില്‍ നിങ്ങള്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ചില അഭിനേതാക്കളോട് ചോദിക്കേണ്ടിവരും. എല്ലാത്തിനും ഒരൊറ്റ പരിഹാരമില്ല', എന്നായിരുന്നു മണിരത്‌നത്തിന്റെ വാക്കുകള്‍.
അതേസമയം ഒരു നടന് അഭിനയിച്ച് കാണിച്ച് കൊടുക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് മണി സമ്മതിച്ചു, കാരണം അത് ഒരു സംവിധായകന്റെ ജോലിയല്ല, എങ്ങനെ അഭിനയിക്കണമെന്ന് കാണിച്ചുകൊടുത്താൽ ചിലപ്പോൾ ഒരു നല്ല നടന് ദേഷ്യം വന്നേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്