വരവറിയിച്ച് മമ്മൂക്ക ! 'കളങ്കാവല്‍' ടീസര്‍ എത്തി

AUGUST 28, 2025, 4:46 AM

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവലിന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന സിനിമയ്‌ക്കൊപ്പം തിയേറ്ററിലാണ് ടീസര്‍ റിലീസ് ചെയ്തത്. ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ സമൂഹമാധ്യമത്തിലും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ടീസര്‍ ആരംഭിക്കുമ്പോള്‍ ആദ്യം കാണിക്കുന്നത് വിനായകന്റെ കഥാപാത്രത്തെയാണ്. 

അതിന് ശേഷമാണ് മമ്മൂട്ടിയുടെ ലുക്ക് കാണിക്കുന്നത്. ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയുടെ സിഗററ്റ് ചുണ്ടില്‍ വെച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ എക്‌സിലും മറ്റ് സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്.

vachakam
vachakam
vachakam

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam