ഖാലിദ് റഹ്‌മാനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്ത്. ക്യൂബ്‌സ് എന്റർടൈൻമെന്റ് ആണ് പുതിയ അനൗൺസ്‌മെന്റുമായെത്തിയത്.
മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്‌മാൻ ചിത്രമാണ് തങ്ങളുടെ പുത്തൻ സിനിമയെന്ന, ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്‌സ് എന്റർടെയിൻമെന്റ് പുറത്ത് വിട്ട വാർത്ത, സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടുകയാണ്.
പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ മാർക്കോ, ഇപ്പൊൾ ചിത്രീകരണം നടക്കുന്ന കാട്ടാളൻ എന്നിവക്ക് ശേഷം ക്യൂബ്സ് എൻ്റർടെയിൻമെൻറ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
നിയോഗ് , സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്മാനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകളെറെയാണ്.
മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2026 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എൻ്റർടെയ്‌നർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൻ്റെ പിന്നണിയിൽ അണിനിരക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
