തെന്നിന്ത്യയിലെ ജനപ്രിയ നടനായ വിഷ്ണു വിശാൽ മുണ്ടാസ്പട്ടി, രാത്സൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ രാം കുമാറുമായി വീണ്ടും ഒന്നിക്കുന്നു.
'വിവി 21' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഇപ്പോൾ കൊടൈക്കനാലിൽ അവസാന ഷൂട്ടിംഗ് ഷെഡ്യൂളിലാണ്.
രാം കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു വിശാലിന്റെ നായിക മമിത ബൈജുവാണ്. പ്രേമലു എന്ന റൊമാൻ്റിക് ഡ്രാമയിലൂടെ ജനപ്രീതി നേടിയ മമിത ബൈജുവിനെ കാത്ത് നിരവധി തമിഴ് സിനിമകളാണ് ക്യൂവിൽ.
ആകാശ് ബാസ്‌കരൻ്റെ സംവിധാനത്തിൽ അഥർവയ്‌ക്കൊപ്പവും കീർത്തിശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രദീപ് രംഗനാഥനൊപ്പവുമുൾപ്പെടെ മമിതയുടെ മൂന്ന് തമിഴ് പ്രോജക്ടുകൾ വരാനിരിക്കുന്നതേയുള്ളൂ. റിബൽ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു തമിഴിൽ അരങ്ങേറ്റം കുറിച്ചത്,
വിവി 21, വിഷ്ണു വിശാലും രാം കുമാറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്,. ചിത്രം ഒരു റൊമാൻ്റിക് കഥയാണെന്നാണ് റിപ്പോർട്ട്. വിവി 21 ൻ്റെ ഷൂട്ടിംഗ് ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്