തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ, അരവിന്ദ് വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം'രഘുറാം'ന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയില്ല. ജനുവരി 30 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തേണ്ട ചിത്രത്തിന്റെ റിലീസ് മാറ്റുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് നിർമാതാവ് ക്യാപ്ടൻ വിനോദ് അറിയിച്ചു. സെലസ്റ്റിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളത്തിൽ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ ആണ്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, 'രഘുറാമി'ന്റെ പുതിയ റിലീസ് തിയതി ഉടൻ അറിയിക്കുമെന്ന് സംവിധായകൻ പറഞ്ഞു.
ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർക്ക് പുറമേ രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സസ്‌പെൻസും ദുരൂഹതകളും കോർത്തിണക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ അഷ്രഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സിനാണ് ചിത്രത്തിന്റെ വിതരണാവകാശം. സുധിർ സി.ചാക്കനാട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിന്റെ സഹ നിർമാതാക്കൾ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്.
വാർത്തപ്രചരണം: പി.ശിവപ്രസാദ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
