കാത്തിരിപ്പുകള്‍ക്ക് വിരാമം: 'ജനനായകന്‍' രണ്ടാഴ്ചയ്ക്കകം തിയേറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാവ്

MAY 10, 2026, 11:31 AM

വന്‍ നിയമപോരാട്ടങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം വിജയ് നായകനാകുന്ന 'ജനനായകന്‍' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങള്‍മൂലം മാസങ്ങളോളം നീണ്ടുപോയ ചിത്രം രണ്ടാഴ്ചയ്ക്കകം തിയേറ്ററുകളിലെത്തുമെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ സ്ഥാപകന്‍ വെങ്കട് കെ. നാരായണ പറഞ്ഞു. വിജയ്യുടെ സത്യപ്രതിജ്ഞാ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചിത്രത്തിന്റെ അന്തിമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒപ്പം ഞങ്ങള്‍ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയുമാണ്. ഞങ്ങള്‍ക്ക് വളരെയധികം സന്തോഷവും ആവേശവുമുണ്ട്. ഏകദേശം 14 ദിവസത്തിനകം ജനനായകന്‍ തിയേറ്ററുകളിലെത്തും.' -വെങ്കട് കെ. നാരായണ പറഞ്ഞു.

കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ്‌യുടെ മാനേജര്‍ ജഗദീഷ് പളനിസാമി, ലോഹിത് എന്‍.കെ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. സംവിധാനം എച്ച്. വിനോദ്. ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പാണ് ഈ സിനിമയ്ക്കുള്ളത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചതോടെയാണ് ചിത്രം ഉടന്‍ റിലീസ് ചെയ്യാനുള്ള വഴി തെളിഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam