ദി വയര്‍ , ഇറ്റ്: ചാപ്റ്റര്‍ ടു , ദി ബ്ലാക്ക് ഫോണ്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ജെയിംസ് റാന്‍സണ്‍ അന്തരിച്ചു. 46 വയസ് ആയിരുന്നു. മരണം ആത്മഹത്യ ആണെന്നാണ് നാഷണല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ നടന്റെ മരണം ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ആത്മഹത്യ ചെയ്യാനുള്ള കാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.
1979 ജൂണ്‍ രണ്ടിന് ബാള്‍ട്ടിമോറിലാണ് നടന്‍ ജനിച്ചത്. 2001 ല്‍ പുറത്തിറങ്ങിയ ദി അമേരിക്കന്‍ ആസ്‌ട്രോനട്ട് എന്ന സിനിമയിലൂടെയാണ് നടന്‍ സിനിമാ ലോകത്തേക്ക് ചുവട് വെച്ചത്. 2003 ല്‍ പുറത്തിറങ്ങിയ ദി വയറിലെ വേഷമാണ് നടനെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനാക്കിയത്.
പോക്കര്‍ ഫേസ് , സീല്‍ ടീം , ഡെഡ്വാക്‌സ് , ദി ഫസ്റ്റ് , മൊസൈക് , ഇറ്റ് ഹാപ്പന്‍ഡ് ഇന്‍ എല്‍എ , ബോഷ് , സിനിസ്റ്റര്‍ 2 , ഓള്‍ഡ്ബോയ് , ലോ വിന്റര്‍ സണ്‍ , എംപയര്‍ സ്റ്റേറ്റ് , ട്രീം , സിനിസ്റ്റര്‍ , ഹൗ ടു മേക്ക് ഇറ്റ് ഇന്‍ അമേരിക്ക , ഹവായ് ഫൈവ്-0 , ജനറേഷന്‍ കില്‍ , ലോ & ഓര്‍ഡര്‍ , നോള , തേര്‍ഡ് വാച്ച് തുടങ്ങി നിരവധി സിനിമകളിളും അഭിനയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
