ബ്രാഡ് പിറ്റ് ഫോർമുല വൺ റേസിങ് ഡ്രൈവർ സോണി ഹെയ്‌സ് ആയി അഭിനയിച്ച 2025 ലെ അമേരിക്കൻ സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് ‘എഫ് 1 ദ മൂവി’. ബോക്സ് ഓഫിസ് സർക്യൂട്ടിൽ അതിവേഗമാണ് ഈ ചിത്രം മുന്നേറിയത്. ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറഞ്ഞ ‘എഫ് 1: ദ് മൂവി’ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സ്പോർട്സ് സിനിമയെന്ന റെക്കോർഡും സ്വന്തമാക്കി.ഇപ്പോഴിതാ ചിത്രത്തിന്റെ സ്വീക്വലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് സംവിധായകൻ ജോസഫ് കോസിൻസ്കി ഒടുവിൽ മറുപടി നൽകിയിരിക്കുകയാണ്.
"സോണി ഹെയ്‌സിന്റെയും അപെക്‌സ് ജിപിയുടെയും അടുത്ത അധ്യായം എന്തായിരിക്കുമെന്ന് ഞങ്ങൾ സ്വപ്നം കാണുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോൾ. പക്ഷേ, ലോകമെമ്പാടുമുള്ള ഈ സിനിമയോടുള്ള പ്രതികരണത്തെ അടിസ്ഥാനമാക്കി, ആളുകൾ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണിത്, ഇത് നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷം ലഭിച്ചതിനാൽ ഞങ്ങൾഅത് ചെയ്യും" ചിത്രത്തിന്റെ സംവിധായകൻ വെറൈറ്റിയോട് സംസാരിക്കവെ പറഞ്ഞു.
"തീർച്ചയായും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇത്. ഞങ്ങൾക്ക് ഇതൊരു വലിയ വേനൽക്കാല ബ്ലോക്ക്ബസ്റ്ററായിരുന്നു, ബ്രാഡ് അതിൽ അഭിനയിച്ചത് വളരെ മികച്ച പ്രകടനമാണ്. ഞങ്ങൾക്ക് അതിൽ അഭിമാനമുണ്ട്, അത് പുറത്തുകൊണ്ടുവരാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 25ന് റിലീസ് ചെയ്ത ചിത്രം, ആഗോള ബോക്സ് ഓഫിസിൽ ഇതുവരെ 57 കോടി ഡോളർ (ഏകദേശം 4995 കോടി രൂപ) നേടി. ഡിസ്നി പുറത്തിറക്കിയ ‘കാർസ് 2’ ന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയാകുന്നത്. ഇപ്പോഴിതാ ബ്രാഡ് പിറ്റിന്റെ 'എഫ് 1' ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ഡിസംബർ 12ന് ആപ്പിൾ ടിവിയിലും ആമസോൺ പ്രൈം വിഡിയോയിലും ചിത്രം സ്ര്ടീമിങ് ആരംഭിക്കും
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
