കൊച്ചി : ചലച്ചിത്ര നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഒട്ടേമേറ്റഡ് സ്റ്റീരിയോസ്‌കോപ്പിക് 3D മൂവി പ്രൊഡക്ഷൻ സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. 'റിയൽ എക്‌സ് 3D മീഡിയ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' (RealX 3D Media Productions Pvt Ltd) ആണ് അത്യാധുനിക സങ്കേതികവിദ്യയുമായി ഈ സംരംഭത്തിന് പിന്നിൽ. പരമ്പരാഗതമായ 3D നിർമ്മാണ രീതികളിലെ പോരായ്മകൾ പരിഹരിച്ച്, ലളിതവും കൃത്യതയുള്ളതുമായ ഒട്ടേമേറ്റഡ് വർക്ക്ഫ്‌ളോ ആണ് ഈ സ്റ്റുഡിയോ അവതരിപ്പിക്കുന്നത്.
നൂതന സങ്കേതികവിദ്യയും കൃത്യതയും
ഇതുവരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഭാരമേറിയ 3D റിഗ്ഗുകൾക്കും മാനുവൽ അലൈൻമെന്റ് രീതികൾക്കും പകരമായി, റിയൽ എക്‌സ് 3D സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഒട്ടേമേറ്റഡ് 3D റിഗ്' ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും മേട്ടോറൈസ്ഡ് സിൻക്രണൈസേഷൻ സൗകര്യമുള്ളതുമായ ഈ സംവിധാനം ഡിജിറ്റൽ കാലിബ്രേഷനിലൂടെ ഇടത്‌വലത് കണ്ണുകളുടെ ദൃശ്യങ്ങൾ കൃത്യമായി ക്രമീകരിക്കുന്നു. ഇത് കാണികൾക്ക് കണ്ണിന് ആയാസമില്ലാത്ത മികച്ച 3D അനുഭവം ഉറപ്പാക്കുന്നു.
RED 6K ക്യാമറകൾ ഉപയോഗിക്കുന്നതിലൂടെ അതിശയിപ്പിക്കുന്ന ദൃശ്യമികവും ഡൈനാമിക് റേഞ്ചും സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി സിനിമകൾ ചിത്രീകരിച്ച ശേഷം 3Dയിലേക്ക് മാറ്റുന്ന രീതിക്ക് (Post-conversion) പകരം, ചിത്രീകരണ വേളയിൽ തന്നെ ശാസ്ത്രീയമായി ആഴം (Depth) നൽകുന്ന 'ട്രൂ നേറ്റീവ് 3D' (True Native 3D) രീതിയാണ് ഇവിടെ പിന്തുടരുന്നത്.
എല്ലാ സേവനങ്ങളും ഒരേ മേൽക്കൂരയ്ക്ക് കീഴിൽ
നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ 6K പൈപ്പ്‌ലൈൻ ആണ് RealX 3D ഒരുക്കിയിരിക്കുന്നത്.
'യഥാർത്ഥ 3D ചലച്ചിത്ര നിർമ്മാണം ലോകമെമ്പാടുമുള്ള ക്രിയേറ്റർമാർക്ക് കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' എന്ന് സ്റ്റുഡിയോ വക്താവ് പറഞ്ഞു. സിനിമകൾക്ക് പുറമെ ഡോക്യുമെന്ററികൾ, മ്യൂസിയം എക്‌സിബിറ്റുകൾ, 3D മ്യൂസിക് വീഡിയോകൾ എന്നിവയ്ക്കും ഈ സങ്കേതികവിദ്യ പ്രയോജനപ്പെടുത്താം.
പി.ശിവപ്രസാദ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
