മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ് വരുമാനവും ചേർന്നുള്ള തുകയാണിത്.ഈ വിവരം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിപ്പ് പങ്കുവെച്ചു.
“വാക്കുകൾക്കതീതമായ നന്ദി; 100 കോടി ക്ലബ്ബിൽ ഹൃദയപൂർവ്വം” എന്ന് കുറിച്ചുകൊണ്ട്, സിനിമയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് അദ്ദേഹം ഹൃദയപൂർവ്വം നന്ദി അറിയിച്ചു. ഒടിടി റിലീസിന് മുമ്പുതന്നെ ചിത്രം ഈ നേട്ടം സ്വന്തമാക്കിയത് ശ്രദ്ധേയമാണ്.
‘ഹൃദയപൂർവ്വം സിനിമ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങൾ ഒത്തുചേരുന്നതും പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും ഞങ്ങൾക്കൊപ്പം കണ്ണുനീർ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പർശിയായി തോന്നി. നിങ്ങൾ കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വാക്കുകൾക്കതീതമായി നന്ദിയുണ്ട്”, എന്നാണ് മോഹന്‍ലാല്‍ സന്തോഷം പങ്കിട്ട് കുറിച്ചത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണിത്. സംഗീത് പ്രതാപ്, ലാലു അലക്സ്, മാളവിക മോഹനൻ, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആശിര്‍വാദ് സിനിമാസ് ആയിരുന്നു നിര്‍മ്മാണം. അഖിൽ സത്യനാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്