കെജിഎഫ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സൂര്യ; പുതിയ ചിത്രം പ്രഖ്യാപിച്ച് ഹൊംബാലെ ഫിലിംസ്

JUNE 29, 2026, 6:40 AM

 ഹൊംബാലെ ഫിലിംസ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴ് താരം സൂര്യയാണ് ഹൊംബാലെയുടെ പുതിയ ചിത്രത്തില്‍ നായകനാവുന്നത്.

സൂര്യ തന്നെ നായകനായ ജയ് ഭീം, രജനികാന്ത് നായകനായ വേട്ടൈയന്‍ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേല്‍ ആണ് പുതിയ ചിത്രത്തിന്‍റെ സംവിധാനം.

കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ്. എസ് എ കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കും.

vachakam
vachakam
vachakam

അതേസമയം കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂര്യ. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ സൂര്യയുടെ കറുപ്പ് എന്ന ചിത്രം വന്‍ വിജയമായിരുന്നു. ചിത്രം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഹൊംബാലെ ചിത്രത്തിന് മുന്‍പ് മറ്റ് രണ്ട് ശ്രദ്ധേയ ചിത്രങ്ങളും സൂര്യയുടേതായി വരാനുണ്ട്.

ലക്കി ഭാസ്കര്‍, വാത്തി അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ വെങ്കി അട്ലൂരിയാണ് അതില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്നാണ് ചിത്രത്തിന്‍റെ പേര്. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam