കന്നഡ സൂപ്പര്‍ സ്റ്റാര്‍ യാഷും ഗീതു മോഹന്‍ദാസും ഒന്നിക്കുന്ന ‘ടോക്‌സിക്’ പ്രതിസന്ധിയില്‍. ചിത്രത്തിന്റെ ഷൂട്ടിങ് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഗീതു മോഹന്‍ദാസും യാഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഷൂട്ടിങ് മാറ്റിവച്ചത് എന്നാണ് തെലുങ്ക്-കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19ന് റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞത്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങളില്‍ യാഷ് പൂര്‍ണ്ണമായും തൃപ്തനല്ല എന്നാണ് വിവരം.
കൂടുതല്‍ മാസ്, കമേഴ്സ്യല്‍ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രം പുനര്‍നിര്‍മ്മിക്കണമെന്ന് യാഷ് അഭിപ്രായപ്പെട്ടതോടെയാണ് സിനിമയുടെ ചിത്രീകരണം അനിശ്ചിത കാലത്തേക്ക് നീട്ടിയത്.
എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, ടോക്‌സിക്കിന്റെ റിലീസ് കാരണം ബോക്‌സ് ഓഫിസ് ക്ലാഷുകള്‍ ഒഴിവാക്കാന്‍ ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്റെ ‘ലവ് ആന്‍ഡ് വാര്‍’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഇതിനിടെയാണ് ടോക്‌സിക് നീട്ടിയതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ചിത്രത്തില്‍ നയന്‍താര നായികയായി എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
