ലോകമെമ്പാടുമുള്ള കൊച്ചു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഡിസ്നി ചിത്രം 'മോന' വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ അനിമേഷൻ രൂപത്തിലല്ല, മറിച്ച് യഥാർത്ഥ മനുഷ്യർ അഭിനയിക്കുന്ന ലൈവ് ആക്ഷൻ പതിപ്പിലായാണ് മോന എത്തുന്നത്. മോട്ടൂനുയി ദ്വീപിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൗയി എന്ന കരുത്തനായ അർദ്ധദൈവമായി (Demigod) സൂപ്പർ താരം ഡ്വെയ്ൻ 'ദി റോക്ക്' ജോൺസൺ തന്നെ വീണ്ടും വേഷമിടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പുതിയ പതിപ്പിൽ ടൈറ്റിൽ കഥാപാത്രമായ മോനയെ അവതരിപ്പിക്കുന്നത് പുതുമുഖ താരം കാതറിൻ ലഗായ ആണ്. തന്റെ ദ്വീപിനെയും ജനങ്ങളെയും രക്ഷിക്കാനായി മോഅന നടത്തുന്ന സാഹസിക യാത്രയും മൗയിയുമായുള്ള സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയം. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച അനിമേഷൻ ചിത്രത്തിലെ ജനപ്രിയ ഗാനങ്ങളും ഈ പുത്തൻ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൗയി എന്ന കഥാപാത്രമായി മാറാൻ ഡ്വെയ്ൻ ജോൺസണ് കഠിനമായ തയ്യാറെടുപ്പുകളാണ് നടത്തേണ്ടി വന്നതെന്ന് സംവിധായകൻ തോമസ് കെയ്ൽ വെളിപ്പെടുത്തി. ചിത്രീകരണ വേളയിൽ ശരീരത്തിൽ ഘടിപ്പിച്ച പ്രോസ്തെറ്റിക്സുകളും വിഗും മാത്രം ഏകദേശം 40 പൗണ്ട് (18 കിലോയോളം) അധികഭാരമാണ് താരത്തിന് നൽകിയത്.
വെള്ളത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഈ ഭാരം വീണ്ടും വർദ്ധിക്കുന്നത് അഭിനയത്തെ വെല്ലുവിളിച്ചതായും, എന്നാൽ ആ പരിമിതികൾക്കുള്ളിൽ നിന്ന് വികാരങ്ങൾ പ്രകടിപ്പിക്കാൻ താൻ ഏറെ പരിശ്രമിച്ചതായും ഒരു അഭിമുഖത്തിൽ ഡ്വെയ്ൻ ജോൺസൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
