രൺവീർ സിംഗ് നായകനായ 'ധുരന്ധർ' ബോക്സ് ഓഫീസിൽ വിജയകരമായി പ്രദർശനം തുടരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്. ഡിസംബർ 17 ന് ചിത്രം 550 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ഇപ്പോൾ, റിലീസ് ചെയ്ത് 17 ദിവസങ്ങൾക്ക് ശേഷം, ചിത്രത്തിന്റെ ആഗോള കളക്ഷൻ 555.75 കോടി രൂപയായി ഉയർന്നു.
ആഭ്യന്തര നെറ്റ് കളക്ഷന്റെ കാര്യത്തിൽ എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ധുരന്ധർ ഇടം നേടി. പത്താം സ്ഥാനത്തായിരുന്ന രൺബീർ കപൂറിന്റെ 'അനിമൽ' എന്ന ചിത്രത്തെ മറികടന്നാണ് 'ധുരന്ധർ' പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽ നിന്ന് 'അനിമൽ' 553 കോടി രൂപ കളക്ഷനാണ് നേടിയിരുന്നത്.
സണ്ണി ഡിയോളിന്റെ 2024 ലെ ഹിറ്റ് ചിത്രമായ 'ഗദർ 2' (525 കോടി രൂപ), ഷാരൂഖ് ഖാന്റെ 'പത്താൻ' (543 കോടി രൂപ) എന്നീ ചിത്രങ്ങളേയും ഞായറാഴ്ച രൺവീർ സിംഗ് ചിത്രം മറികടന്നു. മറ്റ് ഭാഷകളിൽ ഡബ്ബ് ചെയ്യാതെയാണ് ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്.
ആദ്യ വാരാന്ത്യത്തിൽ തന്നെ 103 കോടി രൂപ നേടി ശക്തമായ പ്രകടനമാണ് 'ധുരന്ധർ' കാഴ്ചവച്ചത്. ആദ്യ വാരത്തിൽ, വെള്ളിയാഴ്ച 28 കോടി രൂപ, ശനിയാഴ്ച 32 കോടി രൂപ, ഞായറാഴ്ച 43 കോടി രൂപ എന്നിങ്ങനെയാണ് കളക്ഷൻ. ഇത് രണ്ടാം ആഴ്ചയിലും തുടർന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
