നാഗ് അശ്വിൻ നടൻ പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യ്ത് പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കൽക്കി 2898 എഡി. തിയേറ്ററിൽ നിന്ന് ഗംഭീര പ്രതികരണം നേടിയ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
സിനിമയിൽ പ്രധാന വേഷത്തിൽ ദീപിക പദുകോണും എത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. ദീപിക സിനിമയിൽ നിന്ന് പിന്മാറാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ബോളിവുഡ് സെറ്റിലെ ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച ഡിമാന്റുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ദീപികയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെ കൽക്കി സെറ്റിലും കുറഞ്ഞ ജോലി സമയം നടി ചോദിച്ചുവെന്നും ഇത് തർക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതേ തുടർന്നാണ് നടിയെ സിനിമയിൽ നിന്ന് പൂർണമായി ഒഴിവാക്കിയതെന്നാണ് വിവരം.
'കൽക്കി 2898AD യുടെ രണ്ടാം ഭാഗത്തിൽ ദീപിക പദുകോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇരുവരും തമ്മിൽ ചർച്ചകൾ നടത്തിയ ശേഷമാണ് ഈ തീരുമാനം ആരാധകരോടായി പങ്കുവെക്കുന്നത്. ആദ്യ ഭാഗത്തിലെ യാത്രയ്ക്ക് ശേഷം പങ്കാളിത്തം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കൽക്കി പോലൊരു സിനിമ വലിയ രീതിയിലുള്ള കമ്മിറ്റ്മെന്റ് അർഹിക്കുന്നുണ്ട്. ദീപിക പദുകോണിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നു' എന്നാണ് വൈജയന്തി മൂവീസ് അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്