ദിലീപ് നായകനായി എത്തുന്ന ചിത്രം ഭഭബയുടെ (ഭയം ഭക്തി ബഹുമാനം) ട്രെയിലർ പുറത്ത്. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഒപ്പം മോഹൻലാൽ അതിഥി വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്. ദിലീപും മോഹൻലാലും ഒന്നിച്ചുള്ളൊരു ഗാനരംഗവും മോഹൻലാലിന്റെ ഫൈറ്റും ഭഭബയിൽ ഉണ്ടെന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലറും പുറത്ത് എത്തിയത്.
മാസ് കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി മാസ്റ്റർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
