സിനിമകളെ 'പാൻ-ഇന്ത്യൻ' എന്ന് വിളിക്കുന്നത് വലിയ തട്ടിപ്പാണെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ അനുരാഗ് സംസാരിക്കുകയായിരുന്നു. രാജ്യമെമ്പാടും വിജയിച്ചാൽ മാത്രമേ ഒരു സിനിമയെ പാൻ-ഇന്ത്യൻ എന്ന് വിളിക്കാൻ കഴിയൂ എന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
"ബാഹുബലി, കെജിഎഫ്, പുഷ്പ തുടങ്ങിയ സിനിമകൾ കൂടുതൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുകയും ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. അത്തരം സിനിമകളുടെ ശൈലി അനുകരിക്കുന്ന ഒരു പ്രവണത സിനിമാ വ്യവസായത്തിൽ ആരംഭിച്ചു. ഈ റിവേഴ്സ് എഞ്ചിനീയറിംഗ് തന്ത്രപരമല്ല. ചിലപ്പോൾ ഇത് ബജറ്റും ഫീസും വർദ്ധിപ്പിക്കാനുള്ള ഒരു മാർഗമാണ്," കശ്യപ് പറഞ്ഞു.
"എന്റെ അഭിപ്രായത്തിൽ, 'പാൻ ഇന്ത്യൻ' എന്ന പദം ഒരു വലിയ തട്ടിപ്പാണ്. ഒരു സിനിമ 3-4 വര്‍ഷമെടുത്താണ് നിര്‍മിക്കാന്‍ പോകുന്നതെന്ന് കരുതുക. അപ്പോള്‍ ഒരുപാട് പേര്‍ ആ സിനിമയിലൂടെ അതിജീവിക്കുകയും അവരുടെ ജീവിത ശൈലി അതിനെ ആശ്രയിച്ചുമിരിക്കുന്നു.
സിനിമയ്‌ക്കെന്ന് പറയുന്ന പണം അതിലേക്കല്ല മുഴുവന്‍ പോകുന്നത്. ആവശ്യമില്ലാത്ത വലിയ സെറ്റുകള്‍ക്കായി ചിലര്‍ പൈസ ചിലവഴിക്കുന്നു. ആ പണത്തില്‍ നിന്ന് ഒരു ശതമാനം മാത്രമെ യഥാര്‍ത്ഥ നിര്‍മാണത്തിലേക്ക് പോകുന്നുള്ളൂ", എന്നും അനുരാഗ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്