ഇത് ബേസിലിന്റെ പട്ടി ഷോ; അതിരടിയിലെ പുതിയ വൈബ് ഗാനം പുറത്തിറങ്ങി

MAY 3, 2026, 11:03 AM

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് അതിരടി. മെയ് 14നു റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് നവാഗതനായ അരുൺ അനിരുദ്ധനനാണ്. സർവ്വം മായ ഫെയിം റിയാ ഷിബുവാണ് നായികയായി എത്തുന്നത്.

ഇപ്പോഴിതാ സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'പട്ടി ഷോ' എന്ന് തുടങ്ങുന്ന ഗാനം ഒരു അടിച്ചുപൊളി മൂഡിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഡാബ്‌സി, അറിവ്, സുഹൈൽ കോയ എന്നിവർ ആലപിച്ച ഗാനത്തിനായി വരികൾ എഴുതിരിക്കുന്നത് സുഹൈൽ കോയ, അറിവ് എന്നിവർ ചേർന്നാണ്. വിഷ്ണു വിജയ് ആണ് സംഗീതം.

നേരത്തെ സിനിമയിലെ ആദ്യത്തെ ഗാനം പുറത്തുവന്നിരുന്നു. 'കഥഗഥഗ' എന്ന് തുടങ്ങുന്ന ഗാനം ബേസിൽ ജോസഫും റിയ ഷിബുവും തമ്മിലുള്ള റൊമാന്റിക് ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ ആണ്.

vachakam
vachakam
vachakam


സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോപ്രൊഡ്യൂസർമാർ. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ ഈ ചിത്രത്തിലഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫൺ എന്റർടെയ്‌നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്ന രീതിയിലാണ് ക്യാരക്ടർ പോസ്റ്ററുകളും ടൈറ്റിൽ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.

മിന്നൽ മുരളിക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിയുടെ രചയിതാക്കളിൽ ഒരാളായ  അരുൺ അനിരുദ്ധന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

vachakam
vachakam
vachakam

ഛായാഗ്രഹണം സാമുവൽ ഹെന്റി, സംഗീതം  വിഷ്ണു വിജയ്, എഡിറ്റർ  ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ  മാനവ് സുരേഷ്, കോസ്റ്റ്യൂം  മഷർ ഹംസ, മേക്കപ്പ്  റൊണക്‌സ് സേവ്യർ, സൗണ്ട് ഡിസൈനർ  നിക്‌സൺ ജോർജ്, വരികൾ  സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ  ആന്റണി തോമസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസർ നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ  ഐഡൻ ചാർട്ട്‌സ്, വിഎഫ്എക്‌സ്  മൈൻഡ്െ്രസ്രയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ  സുകു ദാമോദർ, സോഹിൽ, പിആർഒ  വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ്  രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ  സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ  യെല്ലോ ടൂത്ത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam