ഈ 'അവിഹിതം' രാത്രി തിയേറ്ററുകളിൽ എത്തി... കയ്യടി നേടി സെന്ന ഹെഗ്‌ഡെ ചിത്രം..

OCTOBER 9, 2025, 10:33 PM

'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സെന്ന ഹെഗ്‌ഡെയുടെ 'അവിഹിതം' പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനവും അണിയറപ്രവത്തകർ പുറത്തു വിട്ടു. വല്ലാത്ത നരകങ്ങൾ.. എന്ന വരിയോടെ ആരംഭിക്കുന്ന ഗാനം ഡയലോഗ് കട്ട് കൂടി ഉൾപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ 'അവിഹിതം' തന്നെയാണ് പാട്ടിനകത്തെ പ്രധാന വിഷയം. ആരുടെയോ അവിഹിതം കണ്ടെത്താൻ പോകുന്നതിന് മുന്നോടിയായുള്ള ചർച്ചകളിലൂടെയാണ് ഗാനം മുൻപോട്ട് പോകുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ശ്രീരാഗ് സജിയാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരികൃഷ്ണൻ യൂ ആണ് ഗാനം പാടിയിരിക്കുന്നത്.

ഒരു ഗ്രാമവും അവിടെ രൂപപ്പെടുന്ന അവിഹിത കഥകളും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണിരാജ ചെറുവത്തൂരും യുവനടൻ രഞ്ജിത്ത് കങ്കോലുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നാളെ റിലീസിന് മുൻപ് ഇന്ന് രാത്രി മുതൽ ചിത്രത്തിന്റെ സ്‌പെഷ്യൽ പ്രിവ്യു ഷോകൾ നടത്തി തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഇരുപത്തിമൂന്നോളം തിയേറ്ററുകളിലായി എത്തിയ പെയ്ഡ് പ്രിവ്യൂ ഷോ കണ്ട പ്രേക്ഷകർ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് അറിയിക്കുന്നത്.

ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോൽ, വിനീത് ചാക്യാർ, ധനേഷ് എം, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണികൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ഗോപിനാഥൻ. ടി, വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രലയം, പാർവണ രാജ്, ബീന കൊടക്കാട്, വിസ്മയ ശശികുമാർ, പ്രേമലത, ശ്യാമിലി ദാസ്, വിപിൻ കെ, സ്വപ്നം പള്ളം, മുകേഷ് ഒ.എം.ആർ, സായന്ത്, കാർത്തിക വിജയകുമാർ, പ്രഭാകരൻ, ശുഭ സി.പി, ലക്ഷ്മണൻ മണ്ണിയത് എന്നിവരാണ് അവിഹിതത്തിലെ താരങ്ങൾ.

vachakam
vachakam
vachakam


തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്‌സ്പിരിമെന്റ്‌സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഓഫ് മൈൻഡ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്‌ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം -ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടർ -ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ -സനാത് ശിവരാജ്, സംഗീതം -ശ്രീരാഗ് സജി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ -സുധീഷ് ഗോപിനാഥ്, കല -കൃപേഷ് അയ്യപ്പൻകുട്ടി, ആക്ഷൻ -അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ -ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ -മനു മാധവ്, മേക്കപ്പ് -രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ -രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ -എസ്.ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്‌സ് -റാൻസ് വിഎഫ്എക്‌സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് -ആദർശ് ജോസഫ്, മാർക്കറ്റിംഗ് -കാറ്റലിസ്റ്റ്, ടിൻഗ്, ഓൺലൈൻ മാർക്കറ്റിംഗ് -വിപിൻ കുമാർ, സ്റ്റിൽസ് -ജിംസ്ദാൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം -ഇ ഫോർ എക്‌സ്പിരിമെന്റ്‌സ് റിലീസ്. പിആർഒ - എ.എസ്. ദിനേശ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam