'ജെൻസി'കൾക്കും 2കെ പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ 'ഹാപ്പി ബി ഹാപ്പി'

JUNE 2, 2026, 10:21 PM

4കെ നിലവാരത്തിൽ അൾട്രാ അറ്റ്‌മോസിൽ ജൂൺ 12ന് തിയേറ്ററിൽ റീ റിലീസിന് ഒരുങ്ങി ചിത്രം...

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അർജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിന്റെ ആദ്യകാല വിജയങ്ങളിൽ പ്രധാനപ്പെട്ട സിനിമയാണ് 'ഹാപ്പി'.

എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ജൂൺ 12ന് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. 

vachakam
vachakam
vachakam

ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ്. ചിത്രത്തിന്റെ മലയാളം പതിപ്പാണ് റീ റിലീസിന് ഒരുങ്ങുന്നത്. 4K അൾട്ര ഇംപാക്ട് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.

ചിത്രത്തിൽ അല്ലുവിനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. 

വാർത്തപ്രചരണം: പി. ശിവപ്രസാദ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam