കൂടെ അഭിനയിക്കാന്‍ മോഹം, മലയാളത്തിലെ യുവനടനെ പ്രശംസിച്ച് ആലിയ ഭട്ട്

JUNE 17, 2025, 10:52 PM

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്.  മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ആലിയ ഭട്ടിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളി താരം റോഷന്‍ മാത്യുവിനെക്കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്.

ആലിയയും റോഷനും നേരത്തെ ഒരുമിച്ച് അഭിനയിച്ചിരുന്നു. നെറ്റ്ഫളിക്‌സ് ചിത്രം ഡാര്‍ലിങ്‌സിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. റോഷന്‍ മികച്ച നടനാണെന്നും ബോളിവുഡ് സിനിമകളുടെ ഭാഗമായി മാറാന്‍ റോഷന് സാധിക്കുമെന്നുമാണ് ആലിയ പറയുന്നത്. ബ്രൂട്ട് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആലിയ റോഷനെക്കുറിച്ച് സംസാരിച്ചത്.

''റോഷന്‍ മാത്യുവിനൊപ്പം ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമായിട്ടുണ്ട് റോഷന്‍. ഡാര്‍ലിംഗ്‌സിലും നല്ല അഭിനയമായിരുന്നു. അയാള്‍ ബോളിവുഡില്‍ പുതിയൊരു തരംഗം സൃഷ്ടിക്കുകയാണ്.

vachakam
vachakam
vachakam

മലയാളം പോലെ ഹിന്ദിയിലും റോഷന് തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിക്കുമെന്ന് ഉറപ്പാണ്. ഒടിടി വന്നതോടെ ആളുകള്‍ ഭാഷയുടെ അതിരുകളെക്കുറിച്ച് ചിന്തിക്കാറില്ല. നല്ല സിനിമകളേയും ആര്‍ട്ടിസ്റ്റുകളേയും എല്ലാവരും സ്വീകരിക്കും'' എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam