മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലൻ ജൂൺ 19ന് എത്തും

MAY 11, 2026, 10:40 AM

ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ ദി ബോയ്' ആഗോള റിലീസ് തിയതി പുറത്ത്. 2026 ജൂൺ 19ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ആഗോള റിലീസിന് മുൻപായി ചിത്രത്തിന്റെ പ്രീമിയർ ഈ മാസം കാൻസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു. മെയ് പതിനാലിനാണ് ചിത്രത്തിന്റെ പ്രീമിയർ കാൻസിൽ നടക്കുക. ചിത്രത്തിന്റെ മാർക്കറ്റിങ് സ്‌ക്രീനിംഗ് ആണ് കാൻസിൽ നടക്കുക. കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്.

ലോകമെമ്പാടും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള കഥയാണ് 'ബാലൻ ദി ബോയ് 'പറയുന്നത് എന്നാണ് അണിയറ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. ആകർഷകമായ ഒരു കഥയുടെയും ശക്തവും സൃഷ്ടിപരവുമായ ഒരു കാഴ്ചപ്പാടിന്റെയും പിൻബലത്തിൽ, ഐഡന്റിറ്റി, അതിജീവനം, ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള എന്നും നിലനിൽക്കുന്ന ബന്ധം എന്നിവയുടെ തീമുകൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാനുഭവമായിരിക്കും ബാലൻ ദി ബോയ് വാഗ്ദാനം ചെയ്യുക എന്നും അവർ സൂചിപ്പിച്ചു. കാൻസിൽ നടക്കുന്ന മാർക്കറ്റിംഗ് പ്രദർശനത്തോടെ അന്താരാഷ്ട്ര സിനിമാ വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു പ്രേക്ഷക സമൂഹത്തിന്റെ മുന്നിലാണ് ചിത്രം എത്താനൊരുങ്ങുന്നത്.

മലയാളം കൂടാതെ പാൻ ഇന്ത്യൻ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മലയാള ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ചിദംബരത്തിന്റെ ബാലൻ ദി ബോയ്.

vachakam
vachakam
vachakam

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം - സുഷിൻ ശ്യാം, എഡിറ്റർ -വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/എക്‌സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ് - ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ  - രോഹിത് കെ സുരേഷ്, പിആർഒ  - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്സ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam