18 വര്‍ഷത്തിനുശേഷം സൂര്യയുടെ നായികയായി ജ്യോതിക

APRIL 24, 2024, 11:31 AM

സൂര്യയും ജ്യോതികയും 18 വർഷത്തിനുശേഷം നായകനും നായികയുമായി ഒരുമിക്കുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.

തമിഴിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഏഴ് ചിത്രങ്ങളിലാണ് സൂര്യയും ജ്യോതികയും ഒരുമിച്ചത്. പൂവല്ലൊം കേട്ടുപ്പാൻ, ഉയരിലെ കലന്തത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂണ്‍ 6, സില്ലിക്കു ഒരു കാതല്‍ എന്നിവയാണ് ചിത്രങ്ങള്‍. 

ജൂണ്‍ 6 ല്‍സൂര്യ അതിഥി വേഷമാണ് അവതരിപ്പിച്ചത്. വിവാഹശേഷം സൂര്യയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. 2006 ല്‍ എൻ. കൃഷ്ണ സില്ലിക്കു ഒരു കാതല്‍ എന്ന ചിത്രത്തിലാണ് ഇരുവരും നായകനും നായികയുമായി അവസാനമായി ഒരുമിച്ച്‌ അഭിനയിച്ചത്. 

vachakam
vachakam
vachakam

36 വയതനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു വിവാഹശേഷം ജ്യോതികയുടെ മടങ്ങിവരവ്. മമ്മൂട്ടിയുടെ നായികയായി കാതല്‍ എന്ന കോർ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ജ്യോതിക അവസാനമായി അഭിനയിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam