രാവിലെ 4 മണിക്ക് ആലപ്പുഴ വീട്ടിൽ നിന്നും യാത്ര തിരിച്ച് തേനി എത്തിയതിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകൻ അജ്മൽ റിയാസാണ് കാർ ഓടിച്ചിരുന്നത്. ഉടൻ 108 ആമ്പുലൻസിൽ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
വിദഗ്ദ ചികിത്സ വേണ്ടതിനാൽ വൈകിട്ടോടെ വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഫ്‌ളാറ്റ് നമ്പർ 4 ബിയിലെ പ്രധാന കഥാപാത്രം ചെയ്ത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മനോരമ മാക്‌സിൽ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
