കാനഡയ്ക്ക് വാക്‌സിൻ സുലഭം

MAY 1, 2021, 7:26 AM

ഹെൽത്ത് ഏജൻസി ഓഫ് കാനഡ പറയുന്നു മോഡേർനാ വാക്‌സിൻ ഒരു മില്ല്യൻ കൂടുതൽ ഡോസുകൾ മെയ് 10 നു എത്തി ചേരുമെന്ന്. ഫെഡറൽ ഗവൺമെന്റ്, കമ്പനിയുമായി ചേർന്ന് എപ്രകാരം വേഗത്തിൽ എല്ലാ പ്രോവിൻസുകളിലും വിതരണം നടത്താൻ സാധിക്കും എന്ന് ആലോചിക്കുന്നു.

ഇന്നലെ മോഡേർനാ 650,000 ഡോസുകൾ മുൻകൂട്ടി പറഞ്ഞത് പോലെ തന്നെ എത്തിച്ചു. കാനഡയുടെ പ്രധാന വാക്‌സിൻ കമ്പനികൾ ഫൈസറും, മോഡേർനായും, വിതരണ കാര്യത്തിൽ മികച്ച നിലവാരത്തിലേക്ക് എത്തിയിരിക്കുന്നു. അത് കൊണ്ട് വാക്‌സിൻ ലഭ്യതയും, വിതരണവും വരും ദിവസങ്ങളിൽ കാനഡയ്ക്കു വിജയകരമാകാം. ജൂൺ മാസം അവസാനം ആകുമ്പോൾ മോഡേർനാ നേരത്തെ വാഗ്ദാനം ചെയ്ത 12.3 മില്ല്യൻ ഡോസുകളും ലഭിച്ചു കഴിയും. ഫൈസർ വാക്‌സിൻ മെയ് മാസത്തിൽ രണ്ടു മില്ല്യൻ ഡോസുകൾ പ്രതിവാരം നൽകി തുടരും. ജൂൺ മാസത്തിൽ രണ്ടര മില്ല്യൻ ആക്കും.

വാക്‌സിൻ സപ്‌ളെയുടെ കാര്യത്തിൽ ഇനി കാനഡയ്ക്ക് ഒട്ടും വിഷമിക്കാനില്ല. ഫൈസർ വാക്‌സിൻ രണ്ടാമത്തെ ക്വാർട്ടറിൽ ഈ വർഷം കാനഡയ്ക്ക് നൽകുന്ന ഡോസുകൾ 24.2 മില്ല്യൻ ആണ്. കഴിഞ്ഞ അഞ്ചു മാസമായി കിട്ടി കൊണ്ടിരുന്ന ഡോസുകളേക്കാൾ കൂടുതൽ അടുത്ത അഞ്ചു ആഴ്ചകൾ കൊണ്ട് കാനഡയിൽ എത്തിയിരിക്കും. ഈ സപ്‌ളെകൾ എല്ലാ പ്രോവിൻസുകളിലും എത്തും, വാക്‌സിൻ കൊടുക്കുന്നതിനു എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്തു തുടങ്ങാം. ഒൺടാരിയോ, കുബെക്ക് എന്നീ പ്രോവിൻസുകൾ വ്യാഴാഴ്ച അറിയിച്ചു, 18  വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ എടുക്കുന്നതിനു ബുക്ക് ചെയ്യാം മെയ് 24 ാം തിയതി മുതൽ എന്ന്. ഇത് നേരത്തെ പറഞ്ഞതിലും വളരെ നേരത്തെയാണ്. ഫൈസർ വാക്‌സിൻ കൂടുതൽ എത്തുന്നത് കൊണ്ട് ഇത് സാധിക്കുന്നു.

vachakam
vachakam
vachakam

Canada health agency says Moderna will deliver one million more vaccines during the week of May 10

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam