മാനസിക രോഗ ചികിത്സാസഹായം കാനഡയിൽ

MAY 2, 2021, 7:29 AM

ഭാഷാപരവും, സാംസ്‌കാരികവുമായ കാരണങ്ങൾ തടസം നിൽക്കുന്നത് കൊണ്ട്, സൗത്ത് ഏഷ്യൻ സമൂഹങ്ങൾക്ക് കാനഡയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നു. ബ്രിട്ടീഷ് കോളംമ്പിയയിലെ സൗത്ത് ഏഷ്യൻ സമൂഹങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കൂടുതൽ കേന്ദ്രീകരിച്ചു പ്രവർത്തനം ഉണ്ടാവണമെന്ന് മിനിസ്ട്രി ഓഫ് മെന്റൽ ഹെൽത്ത് ആന്റ്  അഡിക്ഷൻസിനോട് അഭ്യർത്ഥിച്ചു.

സൗത്ത് ഏഷ്യൻ സമൂഹങ്ങൾക്കാണ് കൂടുതൽ കഷ്ടനഷ്ടങ്ങൾ മഹാമാരിയുടെ കാലത്ത് നേരിടേണ്ടി വന്നത്. പല പ്രായങ്ങളിൽ ഉള്ളവർ ചേർന്ന് താമസിക്കുന്ന പാർപ്പിടങ്ങൾ, സേവനരംഗത്തു മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടി വരുന്നവർ, ഇവരെല്ലാം സൗത്ത് ഏഷ്യൻ സമൂഹങ്ങളിൽപെടുന്നവരാണ്. ബ്രിട്ടീഷ് കോളംമ്പിയയിൽ, സൗത്ത് ഏഷ്യൻ സമൂഹങ്ങൾക്ക് ഭാഷയുടെ പ്രശ്‌നം കൊണ്ടും മറ്റ് ആരോഗ്യസേവനങ്ങളുടെ അഭാവം മൂലവും, അവർക്കു സഹായം ലഭിക്കുന്നില്ല. മാനസികാരോഗ്യ പ്രശ്‌നങ്ങളെ ക്കുറിച്ച് ഈ സമൂഹങ്ങളിൽ തെറ്റായ ധാരണകൾ നില നിൽക്കുന്നു.

വിദ്യാർത്ഥിനികളായി വന്നു  ചേർന്നവർക്കും, അവർക്കുള്ള മാനസിക പ്രശ്‌നങ്ങൾക്ക് ആരെ സമീപിക്കണം എന്ന് അറിയില്ല.  ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾ, മറ്റു ശീലങ്ങൾക്ക് അടിപ്പെട്ടവർ എല്ലാം സൗത്ത് ഏഷ്യൻ സമൂഹങ്ങളിൽ ഉണ്ട്. ഏറ്റവും കൂടുതൽ വൈറസ് വ്യാപനം ഉള്ള സമൂഹങ്ങളും സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇംഗ്ലീഷ് ഭാഷ വശമില്ലാത്തവർ പകുതിയിൽ കൂടുതൽ ഉണ്ട് അവരിൽ. കാനഡയിൽ വിദ്യാർത്ഥികളായി എത്തുന്നവർക്കും സഹായങ്ങൾ നൽകുന്നതിന് ഒരു സേവന സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുത്തു.

vachakam
vachakam
vachakam

South Asian Mental Health Alliance, says language barriers preventing from getting mental health support

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam