3 കുട്ടികളും 2 സ്ത്രീകളും വ്യത്യസ്ത സ്ഥലങ്ങളിൽ കൊല്ലപ്പെട്ട സംഭവം; ഒരാൾ അറസ്റ്റിൽ; പോലീസ് പറയുന്നത് ഇങ്ങനെ 

FEBRUARY 12, 2024, 9:09 PM

മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കാറിൽ കത്തിക്കുകയും രണ്ട് സ്ത്രീകളെ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  29 കാരൻ അറസ്റ്റിൽ. ഇയാളെ ഞായറാഴ്ച കാനഡയിൽ അറസ്റ്റ് ചെയ്തതായി ആണ് പോലീസ് അറിയിച്ചിരിക്കുന്നത്.

“കസ്റ്റഡിയിലുള്ള പ്രായപൂർത്തിയായ പുരുഷനും മരിച്ച അഞ്ച് പേരും പരസ്പരം അറിയാമെന്നാണ് കരുതുന്നത് എന്ന് ” റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. സെൻട്രൽ മാനിറ്റോബ പ്രവിശ്യയിലെ 2,800 ആളുകൾ താമസിക്കുന്ന കാർമാൻ എന്ന ചെറുപട്ടണത്തിന് സമീപമാണ് സംഭവം നടന്നത്.

ഞായറാഴ്ച രാവിലെയാണ് ഒരു സ്ത്രീയുടെ മൃതദേഹം ആദ്യം റോഡരികിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്ക് ശേഷം സംഭവസ്ഥലത്ത് തന്നെ തീപിടിച്ച വാഹനത്തിൽ 3 കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. താമസിയാതെ ഒരു വീട്ടിൽ രണ്ടാമത്തെ സ്ത്രീയുടെ മൃതദേഹം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam