പൂർണ്ണ വാക്‌സിൻ ലഭിച്ചവർക്ക് കൂടുതൽ ഇളവുകൾ നൽകണം

JUNE 17, 2021, 7:51 AM

യു.എസിലെ പൗരന്മാർക്ക് പൂർണ്ണ വാക്‌സിൻ ഡോസുകൾ ലഭിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ഇളവുകൾ നിരവധിയാണ്.അവർക്കു മാസ്‌ക് ധരിക്കേണ്ടതില്ല. ശാരീരിക അകലം പാലിക്കേണ്ടതില്ല. നിരവധി കാര്യങ്ങൾക്കിപ്പോൾ ഇളവ് കൊടുത്തു. കോറോണയ്ക്ക് മുൻപുള്ള ജീവിതത്തിലേക്കും, സാധാരണ ജോലി സ്ഥലത്തേക്കും വാക്‌സിൻ പൂർണ്ണമായി സ്വീകരിച്ചവർക്ക് വിലക്കുകൾ ഒന്നുമില്ല എന്ന് സി.ഡി.സി. മാർച്ചിൽ തന്നെ നിർദ്ദേശിച്ചിരുന്നു.

എന്നാൽ കാനഡയിൽ 14 ശതമാനം ആളുകൾക്ക് ഇപ്പോൾ പൂർണ്ണ വാക്‌സിൻ ലഭിച്ചു കഴിഞ്ഞു എങ്കിലും ഇളവുകളൊന്നും അവർക്കില്ല. ഇപ്പോഴുള്ള ഏകയിളവ്, രാജ്യത്തേക്ക് വരുന്നവർക്ക് ഹോട്ടൽ ക്വാരെന്റയിൻ വേണ്ട എന്നും കൂടുതൽ സ്വയം ക്വാരെന്റയിനിൽ പോകേണ്ട എന്നും മാത്രമാണ്. കാനഡയിൽ ഉള്ളവർക്ക് വീട്ടിൽ സ്വയം ക്വാരെന്റയിനിൽ കഴിഞ്ഞാൽ മതി രണ്ടു ഡോസുകൾ ലഭിച്ചുവെങ്കിൽ, ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം കിട്ടുന്നത് വരെ. ഇത് പ്രായോഗികമായി നടപ്പിൽ വരുന്നത് ജൂലൈ മാസം മുതൽ ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

അതാതു പ്രോവിൻസുകൾ വേണ്ട ഇളവുകൾ നൽകട്ടെ, രണ്ടു ഡോസുകൾ ലഭിച്ചു കഴിഞ്ഞവർക്ക് എന്നാണ് ഫെഡറൽ ഗവൺമെന്റ് നയം. പക്ഷേ പ്രോവിൻസുകളോട് ആവശ്യപ്പെട്ടത് നിലവിലുള്ള വിലക്കുകളും, നിയന്ത്രണങ്ങളും തുടരണം, ജനസംഖ്യയുടെ 75 ശതമാനം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിയുന്നത് വരെയും, 20 ശതമാനം ആളുകൾക്ക് പൂർണ്ണ വാക്‌സിനും കിട്ടുന്നത് വരേയ്ക്കും എന്ന്.

vachakam
vachakam
vachakam

കാനഡയുടെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തേരേസാ റ്റാം ചൊവ്വാഴ്ച പറഞ്ഞത്, ഈ അനുപാതം ചിലപ്പോൾ വർദ്ധിപ്പിക്കേണ്ടി വന്നേക്കാം, ഇപ്പോൾ പുറപ്പെട്ടു വന്നിരിക്കുന്ന ഡെൽറ്റാ വേരിയന്റ് കാരണം എന്ന്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ രോഗവ്യാപനവും, വാക്‌സിൻ ലഭിച്ചവരുടെ എണ്ണവും കണക്കിലെടുത്തു വേണം പൊതു ജനങ്ങളിൽ നിന്നും വിലക്കുകൾ എടുത്തു മാറ്റാൻ എന്ന്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam