പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് പ്രോഗ്രാമിൽ മാറ്റങ്ങളോടെ കാനഡ; ഗുണം ആർക്കൊക്കെ?

FEBRUARY 20, 2024, 8:47 AM

ഒട്ടാവ: പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് പ്രോഗ്രാമിൽ (PGWP) മാറ്റങ്ങളോടെ കാനഡ. ഇപ്പോൾ രണ്ട് വർഷത്തിൽ താഴെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 3 വർഷത്തെ പിജിഡബ്ല്യുപിക്ക് അർഹതയുണ്ട്.

അതേസമയം, കരിക്കുലം ലൈസൻസിംഗ് എഗ്രിമെൻ്റ് പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 1 മുതൽ പിജിഡബ്ല്യുപിക്ക് അർഹതയുണ്ടായിരിക്കില്ല. കാനഡ വിദൂര പഠനത്തിനുള്ള വർക്ക് പെർമിറ്റ് ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.

കാനഡയിൽ പഠനം പൂർത്തിയാക്കിയ ശേഷം വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന ഓപ്പൺ വർക്ക് പെർമിറ്റാണ് പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ്. കാനഡയിൽ എവിടെയും ഏത് തൊഴിലുടമയുടെ കീഴിലും എത്ര മണിക്കൂർ വേണമെങ്കിലും ജോലി ചെയ്യാൻ ഈ പെർമിറ്റ് നിങ്ങളെ അനുവദിക്കുന്നു.

vachakam
vachakam
vachakam

ഡെസിഗ്‌നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍ (DLI) നിന്ന് ബിരുദം നേടി കാനഡയില്‍ താത്കാലികമായി താമസിച്ച്‌ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പി.ജി.ഡബ്ല്യു.പി. വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പഠനസൗകര്യം നല്‍കുന്നതിന് കാനഡയിലെ പ്രവിശ്യകളും പ്രദേശിക സര്‍ക്കാരുകളും അംഗീകരിച്ച സ്ഥാപനമാണ് ഡി.എല്‍.ഐ.

സ്റ്റുഡന്റ് പെര്‍മിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പി.ജി.ഡബ്ല്യു.പിക്ക് അപേക്ഷ നല്‍കണം. കോഴ്‌സ് പൂർത്തിയാക്കി 180 ദിവസത്തിനുള്ളിൽ പിജിഡബ്ല്യുപിക്ക് അപേക്ഷിക്കാം. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തന്നെ കാനഡയില്‍ ജോലി ചെയ്യാന്‍ സാധിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam