സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ (സീ) ഓഹരികൾക്ക് കനത്ത പ്രഹരം. ചൊവ്വാഴ്ച സീയുടെ ഓഹരികൾ 30 ശതമാനത്തോളമാണ് ഇടിഞ്ഞത്.10 ബില്യൺ ഡോളറിന്റെ ലയന കരാർ സോണി ഗ്രൂപ്പ് പിൻവലിച്ചതിനെ തുടർന്നാണ് സീയുടെ ഈ തകർച്ച.
തിങ്കളാഴ്ച ഉച്ചക്ക് 12:50 പിന്നിട്ടപ്പോൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (ബിഎസ്ഇ) സീയുടെ ഓഹരികൾ 26.71 ശതമാനം ഇടിഞ്ഞ് 169.85 രൂപയിലെത്തി. നേരത്തെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 162.25 രൂപയിലെത്തിയിരുന്നു.
സോണിയുടെ ഇന്ത്യാ യൂണിറ്റുമായുള്ള ലയനം പരാജയപ്പെട്ടത് സീയെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.സീയുടെ വിപണി മൂല്യത്തിൽ 800 മില്യൺ ഡോളറിലധികം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
സീ ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളി ടിവി ബിസിനസ്സ് വളരെ വേഗത്തിൽ കുറയുന്നു എന്നതാണ്. 2023 സാമ്പത്തിക വർഷത്തെ പരസ്യ വരുമാനം ഇപ്പോഴും 2019 ലെ നിലവാരമായ 22% താഴെയാണ് എന്നത് കമ്പനിയെ ആശങ്കയിൽ ആക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ, സീയുടെ ലാഭം 68 ശതമാനം ഇടിഞ്ഞിട്ടുമുണ്ട്.
വ്യവസായ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതിയ ഒരു ലയനമായിരുന്നു സീ-സോണി കമ്പനിയുടേത്.ലയനവുമായി ബന്ധപ്പെട്ട് രണ്ട് വർഷം നീണ്ടുനിന്ന നടപടികൾക്ക് ഒടുവിലാണ് ലയനത്തിൽ നിന്ന് പിന്മാറുന്നതായി ജാപ്പനീസ് കമ്പനിയായ സോണി കോർപ്പറേഷൻ സീ എന്റർടെയ്ൻമെന്റിനെ ഔദ്യോഗികമായി അറിയിച്ചത്.കരാറിലെ വ്യവസ്ഥകൾ പാലിക്കാത്തതാണ് ലയന നടപടികൾ അവസാനിപ്പിക്കാൻ കാരണമെന്ന് സോണി കത്തിൽ ചൂണ്ടിക്കാട്ടി.സീ മേധാവി പുനീത് ഗോയങ്കയുമായി ബന്ധപ്പെട്ട സെബി അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലയനത്തെ ബാധിച്ചതായും സൂചനകളുണ്ട്.
ENGLISH SUMMARY: ZEE shares massive drop
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്