എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കുമായുള്ള കരാർ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് വോഡഫോൺ ഐഡിയ. പ്രഖ്യാപനം വന്നതിന് പിന്നാലെ വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ഓഹരികൾ 6 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇയിൽ വോഡഫോൺ ഐഡിയ ഓഹരികൾ 10.23 ശതമാനം ഇടിഞ്ഞ് 15.96 രൂപയിലെത്തി. സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് എത്തിക്കാൻ സഹായിക്കുന്നതിനായി എലോൺ മസ്‌ക് കമ്പനിയുടെ ഒരു ഓഹരി വാങ്ങുന്നതായി വാർത്ത പ്രചരിച്ചതോടെ കഴിഞ്ഞ രണ്ട് സെഷനുകളിൽ ഓഹരികൾ കുതിച്ചുയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് വോഡഫോൺ ഐഡിയയുടെ വിശദീകരണം. ഇതിന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വോഡഫോൺ ഐഡിയയോട് വിശദീകരണം തേടിയിരുന്നു.
വോഡഫോൺ ഐഡിയയിലെ 33 ശതമാനം ഓഹരികൾ ടെക്ക്-ബില്യണയർ എലോൺ മസ്‌കിനും അദ്ദേഹത്തിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കിനും കാരിയറുമായി സഹകരിച്ച് ഓഫ്‌ലോഡ് ചെയ്യാൻ സർക്കാർ നോക്കുന്നതായി ബിസ്സിനസ്സ് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ സ്റ്റാർലിങ്കുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി വ്യകതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്