മുംബൈ: ഏറ്റവുമധികം വിറ്റഴിക്കുന്ന ഇലക്ട്രിക് വാഹനങ്ങളായ നെക്‌സണ്‍, ടിയാഗോ ഇവികളുടെ വില കുറച്ച് ടാറ്റ മോട്ടേഴ്‌സ്. നെക്‌സണ്‍ ഇവിയുടെ വില 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നെക്‌സണ്‍ ഇവിയുടെ തുടക്ക വില 14.49 ലക്ഷം മുതലായിരിക്കും. ടിയാഗോ ഇവിയുടെ വില 70,000 രൂപ വരെ കുറയും. ടിയാഗോയുടെ പ്രാരംഭ വില 7.99 ലക്ഷം രൂപയാണ്.
അതേസമയം 465 കിലോമീറ്റര്‍ വരെ സിംഗിള്‍ ചാര്‍ജില്‍ കിട്ടുന്ന ലോംഗ് റേഞ്ച് നെക്‌സണ്‍ ഇവിയുടെ വില 16.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുക. ബാറ്ററികളുടെ വില കുറഞ്ഞതിന്റെ ആനുകൂല്യം വിലക്കുറവിന്റെ രൂപത്തില്‍ ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു.
''ഇവിയുടെ മൊത്തത്തിലുള്ള ചെലവിന്റെ ഗണ്യമായ ഭാഗമാണ് ബാറ്ററിയുടെ വില. ബാറ്ററി സെല്ലുകളുടെ വില അടുത്ത കാലത്തായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കൈമാറാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' ടിപിഇഎം ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവത്സ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്