ഞെട്ടിക്കുന്ന വിലക്കുറവ്; നാല് സാംസങ് ഗാലക്സി സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വില കുറച്ചു 

JANUARY 12, 2024, 7:23 PM

സാംസങ് തങ്ങളുടെ നാല് ഗാലക്സി സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വില കുറച്ചതായി റിപ്പോർട്ട്. സാംസങ് ഗാലക്സി എം14 , സാംസങ് ഗാലക്സി എഫ് 14, ഗാലക്സി എം04, ഗാലക്സി എഫ്04 എന്നീ സ്മാര്‍ട്ട്ഫോണുകളുടെ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്.

മുൻപ് ലഭ്യമായിരുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഈ നാല് സാംസങ് സ്മാര്‍ട്ട്ഫോണുകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ വലിയ പരസ്യങ്ങളൊന്നും ഇല്ലാതെ ആണ് സാംസങ് ഈ വിലക്കുറവ് നടത്തിയിരിക്കുന്നത്. 

സാംസങ് ഗാലക്‌സി എം 14 യുടെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പ്രാരംഭ വേരിയന്റ് ഇപ്പോള്‍ 12,490 രൂപയ്ക്ക് ലഭ്യമാണ്. മുൻപ് ഈ ഫോണിന്റെ വില 13,490 രൂപയായിരുന്നു. ഈ മോഡലിന്റെ വിലയില്‍ 1000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. സാംസങ് ഗാലക്‌സി എം 14യുടെ 6 ജിബി റാം പതിപ്പ് ഇപ്പോള്‍ 13,990 രൂപയ്ക്ക് ലഭ്യമാണ്. മുൻപ് 14,990 രൂപയായിരുന്നു ഇതിന്റെ വില. ഗാലക്‌സി എം 14യെ അ‌പേക്ഷിച്ച്‌ ഗാലക്സി എ14യ്ക്ക് കൂടുതല്‍ വിലക്കുറവ് ലഭ്യമായിട്ടുണ്ട്. 4GB റാമും 128GB സ്റ്റോറേജും ഉള്ള ഗാലക്സി എഫ് 14യ്ക്ക് 14,490 രൂപയായിരുന്നു വില. എന്നാലിപ്പോള്‍ ഗാലക്സി എഫ്14യുടെ പ്രാരംഭ വേരിയന്റ് 11,990 രൂപ വിലയില്‍ ലഭ്യമാകും. അ‌തായത് ഈ മോഡലിന് 2500 രൂപ വിലക്കുറവാണ് സാംസങ് നല്‍കുന്നത്. ഗാലക്സി എഫ്14യുടെ 6 ജിബി റാം വേരിയന്റ് ഇപ്പോള്‍ 13,490 രൂപയ്ക്ക് ലഭ്യമാണ്. വില കുറയ്ക്കും മുൻപ് ഇതിന്റെ വില 15,990 രൂപ ആയിരുന്നു. ബജറ്റ് വിലയില്‍ ലഭ്യമായിരുന്ന ഗാലക്സി M04, ഗാലക്സി F04 എന്നിവയുടെ വിലകളും കുറഞ്ഞിട്ടുണ്ട്. 8,499 രൂപ വിലയില്‍ ലഭ്യമായിരുന്ന ഗാലക്സി M04 പ്രാരംഭ വേരിയന്റ് ഇപ്പോള്‍ 7999 രൂപയ്ക്ക് കിട്ടും. അ‌തേപോലെ തുടക്കത്തില്‍ 9,499 രൂപ വിലയുണ്ടായിരുന്ന ഗാലക്സി F04 ഇപ്പോള്‍ 7,999 രൂപ വിലയില്‍ ലഭ്യമാണ്.

vachakam
vachakam
vachakam

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സാംസങ്ങിന്റെ ഓണ്‍ലൈൻ സ്റ്റോര്‍, ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ റീട്ടെയില്‍ ചാനലുകളില്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഈ ഫോണുകള്‍ വാങ്ങാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam