കുടുംബ ബഡ്‌ജറ്റിന്റെ താളം തെറ്റിച്ചു അരി വില വീണ്ടും കുതിക്കുന്നു. അരിയുടെ വിലയില്‍ എട്ട് രൂപ വരെയാണ് കിലോയ്ക്ക് വർദ്ധിച്ചിരിക്കുന്നത്. ജയ അരി കിലോയ്ക്ക് 48നും 52നും ഇടയിലാണ് ചില്ലറ വില. മട്ട അരി 47 നും 50നും ഇടയിലും.
അതേസമയം ആന്ധ്രയില്‍ നിന്നുള്ള അരി വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വെളുത്തുള്ളിക്കും വില വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. നിലവില്‍ 280നും 300നും ഇടയിലാണ് വില. കഴിഞ്ഞ മാസം പകുതി വരെ വില 150 രൂപയില്‍ താഴെയായിരുന്നു.
അതേസമയം പച്ചക്കറി വില കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞതോടെ പച്ചക്കറി കിറ്റുകള്‍ക്കും ആവശ്യക്കാരേറി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്