20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റെക്കോർഡ് കുറിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഓഹരി വില ചൊവാഴ്ച 1.89 ശതമാനം ഉയര്‍ന്ന് 2,958 രൂപയിലെത്തിയതോടെയാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം റീട്ടെയില്‍, ഡിജിറ്റല്‍ സേവനങ്ങള്‍, വിവിധ സാമ്പത്തിക സേവനങ്ങള്‍, ടെലികോം, ഓയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍ റിലയന്‍സിന് നിലവില്‍ സാന്നിധ്യമുണ്ട്. ടിസിഎസ് (15 ലക്ഷം കോടി), എച്ച്‌ഡിഎഫ്സി ബാങ്ക് (10.5 ലക്ഷം കോടി), ഐസിഐസിഐ ബാങ്ക് (ഏഴ് ലക്ഷം കോടി), ഇന്‍ഫോസിസ് (ഏഴ് ലക്ഷം കോടി) എന്നിങ്ങനെയാണ് വിപണിമൂല്യത്തില്‍ മുന്‍നിരയിലുള്ള മറ്റ് കമ്പനികള്‍.
2005 ഓഗസ്റ്റില്‍ ഒരു ലക്ഷം കോടി രൂപ വിപണിമൂല്യം നേടിയ കമ്പനി 2019ല്‍ പത്ത് ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. രണ്ട് ആഴ്ചക്കുള്ളില്‍ വിപണി മൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയിലേറെ വര്‍ധനവാണുണ്ടായത് എന്നാണ് കണക്കുകൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്