പേടിഎമ്മിന് ശേഷം, വീണ്ടും ഒരു നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ആർബിഐ രംഗത്ത്. ബജാജ് ഹൗസിംഗ് ഫിനാൻസിന് ആണ് റിസർവ് ബാങ്ക് പിഴ ചുമത്തിയത്. 5 ലക്ഷം രൂപയാണ് കമ്പനി കെട്ടിവെക്കേണ്ടത്.
ആർബിഐയുടെ ചില നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാത്തതിനാണ് പിഴ എന്നാണ് പുറത്തു വരുന്ന വിവരം. നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി - ഹൗസിംഗ് ഫിനാൻസ് കമ്പനി എന്നിവയ്ക്കായുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് ഈ പിഴ ചുമത്തിയതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
2022 മാർച്ച് 31 വരെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നാഷണൽ ഹൗസിംഗ് ബാങ്ക് ഒരു നിയമപരമായ പരിശോധന നടത്തിയിരുന്നു. അതേസമയം മാനേജ്‌മെന്റിലെ മാറ്റത്തിന് പൂനെ കമ്പനി മുൻകൂർ രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ലെന്ന് ആർബിഐ അറിയിച്ചു. മാനേജ്‌മെന്റിലെ മാറ്റത്തിൽ സ്വതന്ത്ര ഡയറക്ടർമാർ ഒഴികെ 30 ശതമാനത്തിലധികം ഡയറക്ടർമാർ മാറിയിരുന്നു. ഈ നടപടി, നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അതിൻ്റെ ഉപഭോക്താക്കളുമായി ഉണ്ടാക്കുന്ന ഏതെങ്കിലും ഇടപാടിൻ്റെയോ കരാറിന്റെയോ സാധുതയെ ബാധിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സെൻട്രൽ ബാങ്ക് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്