റിസർവ് ബാങ്ക് നടപടി; പേടിഎമ്മിന് നഷ്ടം 500 കോടി 

FEBRUARY 2, 2024, 6:28 AM

പേടിഎം പേയ്മെന്റ്സ് ബാങ്കില്‍ പുതുതായി നിക്ഷേപം സ്വീകരിക്കരുതെന്ന റിസർവ് ബാങ്ക് തീരുമാനം വഴി കമ്പനിയുടെ പ്രവർത്തനലാഭത്തില്‍ പ്രതിവർഷം 300 മുതല്‍ 500 കോടിവരെ കുറവ് ഉണ്ടാക്കുമെന്ന് റിപ്പോർട്ട്.

ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ റിസർവ് ബാങ്ക് ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പേടിഎം വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പേയ്മെന്റ്സ് ബാങ്കിനെതിരായ നടപടി ഉണ്ടായത്. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് വിലക്കി 2022 മാർച്ച്‌ 11ന് റിസർവ് ബാങ്ക് ഉത്തരവിറക്കിയിരുന്നു.

അതേസമയം ഡിസംബറില്‍ 41 കോടി യു.പി.ഐ ഇടപാടുകളാണ് പേടിഎം പേയ്മെന്റ്സ് ബാങ്ക് വഴി നടന്നത്. പേടിഎം വാലറ്റിലും ഫാസ്ടാഗിലും ഫെബ്രുവരി 29ന് ശേഷം പണം നിക്ഷേപിക്കാനാകാത്തത് കമ്പനിക്കും ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയാണ് എന്നാണ് കണക്കാക്കുന്നത്.

vachakam
vachakam
vachakam

പുതുതായി ഫാസ്ടാഗ് അനുവദിക്കുന്നത് വിലക്കി ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനിയും ഉത്തരവിറക്കിയിട്ടുണ്ട്. വാലറ്റിലും ഫാസ്ടാഗിലുമുള്ള തുക ഉപഭോക്താക്കള്‍ക്ക് ഉപയോഗിച്ചു തീർക്കാം. എന്നാല്‍, മറ്റു ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യു.പി.ഐ ഇടപാടുകള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും  പേടിഎം അറിയിച്ചു. കച്ചവടക്കാർക്കുള്ള പേടിഎം പേയ്മെന്റ് ഗേറ്റ്‍വേ ഇടപാടുകളും മുടങ്ങില്ല. പേടിഎം ക്യു.ആർ കോഡുകളും സൗണ്ട് ബോക്സുകളും കാർഡ് യന്ത്രങ്ങളും സാധാരണപോലെ പ്രവർത്തിക്കും എന്നും കമ്പനി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam