ഡൽഹി: റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിത അംബാനി തലപ്പത്തേക്ക് എത്തുമെന്ന് റിപ്പോർട്ട്. റിലയൻസ് ഫൌണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി കമ്പനിയുടെ ചെയറ്പേഴ്സണാകുംഎന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഡിസ്നി ഇന്ത്യയുടെ 61 ശതമാനം ഓഹരികളാണ് വയാകോം 18 വാങ്ങുന്നത്. 33,000 കോടി രൂപയുടെ ഓഹരികൾ കൈമാറുന്നതിനായുളള പ്രാഥമിക കരാറിൽ ഇരു കമ്പനികളും ഒപ്പിട്ടിരുന്നു. റിലയൻസിനും ഡിസ്നിക്കും ഓരോ സ്ട്രീമിംഗ് സേവനവും 120 ടെലിവിഷൻ ചാനലുകളും ഉണ്ട്. അതായത് ഈ കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യയുടെ 28 ബില്യൺ ഡോളറിൻ്റെ മീഡിയ, വിനോദ വിപണിയിൽ റിലയൻസിൻ്റെ ശക്തി ഇരട്ടിയാകും.
എന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ബോർഡിൽ നിന്നും നിതാ അംബാനി പുറത്തിറങ്ങിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് നിത അംബാനിയുടെ അധ്യക്ഷ നിയമനം. നിലവിൽ റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമാണ് നിത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്