മുംബൈ: ലോകത്തിലെ ഏറ്റവും സമ്ബന്നരായ ആദ്യ പത്തിലേക്ക് തിരികെയെത്തി ഇന്ത്യന്‍ ബിസിനസുകാരനായ മുകേഷ് അംബാനി. മുകേഷ് അംബാനിയുടെ ആസ്തി 114 ബില്യൺ ഡോളറിലെത്തി, അതായത് ഏകദേശം 9.45 ലക്ഷം കോടി രൂപ. ഫോബ്‌സിൻ്റെ ലൈവ് കോടീശ്വരന്മാരുടെ പട്ടികയാണ് ഈ വിവരം പങ്കുവെച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. ഇതോടെ ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ ആദ്യ പത്തിൽ നിന്ന് പുറത്തായി. ഫ്രഞ്ച് ശതകോടീശ്വരനും ലൂയി വിറ്റൺ മൊയ്റ്റ് ഹെന്നസി (എൽവിഎംഎച്ച്) സിഇഒയുമായ ബെർണാഡ് അർനോൾട്ടാണ് പട്ടികയിൽ ഒന്നാമത്.
അർനോൾട്ടിൻ്റെ ആസ്തി 222 ബില്യൺ ഡോളറാണ്, അതായത് ഏകദേശം 18.60 ലക്ഷം കോടി രൂപ. 16.74 ലക്ഷം കോടി രൂപ ആസ്തിയുമായി ടെസ്‌ല സിഇഒ എലോൺ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് വർഷത്തിനുള്ളിൽ മുകേഷ് അംബാനിയുടെ ആസ്തി 36 ബില്യൺ ഡോളറിൽ നിന്ന് 114 ബില്യൺ ഡോളറായി ഉയർന്നു. അതായത് അഞ്ച് വർഷം കൊണ്ട് 200 ശതമാനം വർധിച്ചു.
ബെർണാഡ് അർനോള്‍ട്ട് ആന്‍ഡ് ഫാമിലി - 223.4 ബില്യണ്‍ ഡോളർ, ഇലോണ്‍ മസ്ക് - 201.7 ബില്യണ്‍ ഡോളർ,ജെഫ് ബെസോസ് - 188.4 ബില്യണ്‍ ഡോളർ, മാർക്ക് സക്കർബർഗ് - 165.9 ബില്യണ്‍ ഡോളർ, ലാറി എലിസണ്‍ - 136.1 ബില്യണ്‍ ഡോളർ, വാറൻ ബഫറ്റ് - 133.9 ബില്യണ്‍ ഡോളർ, ബില്‍ ഗേറ്റ്സ് - 123.8 ബില്യണ്‍ ഡോളർ, സ്റ്റീവ് ബാല്‍മർ - 120.0 ബില്യണ്‍ ഡോളർ, ലാറി പേജ് - 118.3 ബില്യണ്‍ ഡോളർ, മുകേഷ് അംബാനി - 114.1 ബില്യണ്‍ ഡോളർ എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ ആദ്യ പത്ത് കോടീശ്വരന്മാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്