ജീരകത്തിന്റെ ശരാശരി വില അൻപത് ശതമാനത്തോളം കുറഞ്ഞതായി റിപ്പോർട്ട്. ജീരക വ്യാപാരത്തിന്റെ കേന്ദ്രമായ ഗുജറാത്തിലെ ഉഞ്ജയിൽ ജീരകത്തിന്റെ വില കിലോയ്ക്ക് 600 രൂപയിൽ നിന്ന് 300 രൂപയായാണ് കുറഞ്ഞത്. മികച്ച വിളവെടുപ്പ് പ്രതീക്ഷിച്ചതാണ് ഇടിവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ജീരയുടെ വരവ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഫെബ്രുവരി അവസാനത്തോടെ ആയിരിക്കും കൂടുതൽ ചരക്ക് വിപണിയിലേക്ക് എത്തുക. അങ്ങനെ വരുമ്പോൾ ജീരക വില ഇനിയും കുറയാൻ സാധ്യതയുണ്ട് എന്നും വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ വർഷം ഏകദേശം 1.2 ദശലക്ഷം ഹെക്ടറിൽ കർഷകർ ജീര വിതച്ചിരുന്നു, കൂടുതലും രാജസ്ഥാനിലും ഗുജറാത്തിലും ആണ് കൃഷി ചെയ്തത്. കഴിഞ്ഞ സീസണിൽ 0.9 ദശലക്ഷം ഹെക്ടർ മാത്രമാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ അനുകൂലമായ കാലാവസ്ഥ കാരണം ഉയർന്ന വിളവെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ വില ഇനിയും കുറയുമെന്നും വിദഗ്ധർ പറയുന്നു.
അടുത്ത മാസത്തോടെ ജീരയുടെ വില കിലോഗ്രാമിന് 250 രൂപയായി കുറയാൻ സാധ്യതയുണ്ടെന്നും അടുത്ത കുറച്ച് മാസങ്ങളിൽ വില ഇതേ നിലയിലായിരിക്കുമെന്നും ഗുജറാത്തിലെ ഉൻജാ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി ചെയർമാൻ ദിനേഷ് പട്ടേൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്