വാഷിംഗ്ടണ്‍: യുഎസ് ആസ്ഥാനമാക്കിയ കാപ്രി ഹോള്‍ഡിംഗ്‌സില്‍ നിന്ന് വെര്‍സേസിനെ ഏറ്റെടുക്കുന്നതായി ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ പ്രാഡ സ്ഥിരീകരിച്ചു. ഏകദേശം 1.4 ബില്യണ്‍ ഡോളറിന്റെ ഇടപാടാണിത്.
'വെര്‍സേസിനെ പ്രാഡ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നതിലും സര്‍ഗ്ഗാത്മകത, കരകൗശല വൈദഗ്ദ്ധ്യം, പൈതൃകം എന്നിവയില്‍ ശക്തമായ പ്രതിബദ്ധത പങ്കിടുന്ന ഒരു ബ്രാന്‍ഡിനായി ഒരു പുതിയ അധ്യായം കെട്ടിപ്പടുക്കുന്നതിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,' പ്രാഡ ഗ്രൂപ്പ് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പാട്രിസിയോ ബെര്‍ട്ടെല്ലി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
മൈക്കല്‍ കോര്‍സിന്റെയും ജിമ്മി ചൂവിന്റെയും ഉടമസ്ഥരായ കാപ്രി ഹോള്‍ഡിംഗ്‌സ് 2018 ല്‍ ഏകദേശം 1.83 ബില്യണ്‍ പൗണ്ടിനാണ് (അക്കാലത്ത് 2.1 ബില്യണ്‍ ഡോളര്‍) വെര്‍സേസിനെ വാങ്ങിയിരുന്നത്. വെര്‍സേസ് കുടുംബത്തിന് 80 ശതമാനവും ബ്ലാക്ക് റോക്കിന് 20 ശതമാനവുമായിരുന്നു ഓഹരി ഉടമസ്ഥാവകാശം.
വില്‍പ്പന കുറഞ്ഞുകൊണ്ടിരുന്ന ഒരു കാലഘട്ടത്തെ തുടര്‍ന്ന് കാപ്രി, മിലാന്‍ ആസ്ഥാനമായുള്ള ഫാഷന്‍ ബ്രാന്‍ഡിനെ വില്‍പ്പനയ്ക്ക് വയ്ക്കുകയും ഈ വര്‍ഷം ഫെബ്രുവരി അവസാനം പ്രാഡയുമായി പ്രത്യേക ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള സാമ്പത്തിക അനിശ്ചിതത്വവും വ്യാപാര സംഘര്‍ഷങ്ങളും മൂലം കാപ്രിക്ക് വെര്‍സേസിനെ ഏറ്റെടുക്കാന്‍ നല്‍കിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു.
ശതകോടീശ്വര ഡിസൈനര്‍ മിയൂസിയ പ്രാഡയും ഭര്‍ത്താവ് പാട്രിസിയോ ബെര്‍ട്ടെല്ലിയും നയിക്കുന്ന മിലാന്‍ ആസ്ഥാനമായുള്ള ആഡംബര ബ്രാന്‍ഡായ പ്രാഡ, വെര്‍സേസിന്റെ ഏറ്റെടുക്കല്‍ ഈ വര്‍ഷം രണ്ടാം പകുതിയില്‍ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. പ്രാഡയുടെ 112 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. വെര്‍സേസ് ഇറ്റാലിയന്‍ ഉടമസ്ഥതയിലേക്ക് തിരികെ വരുന്നു എന്നതും ശ്രദ്ധേയമാണ്. ആഗോള ആഡംബര വിപണിയില്‍ പ്രാഡയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്