ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. 240 എൻട്രി ലെവൽ ജീവനക്കാരെ പിരിച്ചുവിട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മൈസുരു ട്രെയിനിംഗ് ക്യാമ്പസിൽ നിന്ന് ആണ് പിരിച്ചുവിടൽ ഉണ്ടായത്.
അതേസമയം ആഭ്യന്തര പരീക്ഷകൾ പാസ്സായില്ലെന്ന് കാണിച്ചാണ് പിരിച്ചുവിടൽ. ഫെബ്രുവരിയിലും നാനൂറോളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു. ഇന്ന് രാവിലെയാണ് പലർക്കും പിരിച്ചുവിടൽ സംബന്ധിച്ച സന്ദേശം ഇ-മെയിലിൽ ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പിരിച്ച് വിടുന്നവർക്ക് താൽക്കാലികാശ്വാസം നൽകുമെന്ന് ഇൻഫോസിസ് അറിയിച്ചു. നേരത്തേയുള്ള കൂട്ടപ്പിരിച്ച് വിടലിനെത്തുടർന്ന് ഉണ്ടായ പ്രതിഷേധം ഒഴിവാക്കാനാണ് ഈ നീക്കം എന്നാണ് വിലയിരുത്തൽ.
അതേസമയം എൻഐഐടി, അപ്ഗ്രേഡ് പോലുള്ള പരിശീലന കോഴ്‌സുകൾ സൗജന്യമായി ലഭ്യമാക്കും എന്നും ഔട്ട് പ്ലേസ്മെന്‍റ് സർവീസുകൾ പരമാവധി നൽകാൻ ശ്രമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്പളവും താമസ ചെലവും നൽകുമെന്നും ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മൈസുരു ട്രെയിനിംഗ് സെന്‍ററിൽ നിന്ന് ബെംഗളുരുവിലേക്കോ നാട്ടിലേക്കോ ട്രാവൽ അലവൻസും നൽകും എന്നും കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്