ന്യൂഡല്‍ഹി: 2023 ഡിസംബര്‍ 22ലെ കണക്കുപ്രകാരം ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 4.471 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 620.441 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 21 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2023ല്‍ ഇതുവരെ വിദേശനാണ്യ ശേഖരത്തിലേക്ക് 58 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതായി ആര്‍ബിഐ അറിയിച്ചു. വിദേശനാണ്യ ശേഖരത്തില്‍ ഏറ്റവും സുപ്രധാന ഘടകമായ എഫ്സിഎ (വിദേശ കറന്‍സി സ്വത്തുക്കള്‍) 4.698 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചിരുന്നു. ഇക്കാര്യം ആര്‍ബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്വര്‍ണ ശേഖരത്തിന്റെ വളര്‍ച്ചയില്‍ മുന്‍ ആഴ്ചയേക്കാള്‍ താരതമ്യേന കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശനാണ്യ കരുതല്‍ ശേഖരം എന്നാല്‍ രാജ്യത്തിന്റെ സ്വത്തുക്കളാണ്. ഭാരതത്തില്‍ ആര്‍ബിഐയാണ് ഇത് കൈകാര്യം ചെയ്യുന്നത്. യുഎസ് ഡോളര്‍ മുതല്‍ യൂറോ, ജപ്പാനീസ് യെന്‍, പൗണ്ട് എന്നീ റിസര്‍വ് കറന്‍സികളാണ് ഇതില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്നത്.
2021 ഒക്ടോബറില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്