ഡിസംബറില്‍ ഇന്ത്യയില്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന 21 ശതമാനം ഉയര്‍ന്നു; ടുവീലര്‍ വില്‍പ്പന കുതിച്ചുയര്‍ന്നു

JANUARY 8, 2024, 5:31 PM

ഡല്‍ഹി: ഡിസംബറില്‍ ഇന്ത്യയില്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പന 21 ശതമാനം ഉയര്‍ന്നതായി ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ റിപ്പോര്‍ട്ട്. 2022 ഡിസംബറിനെ അപേക്ഷിച്ചാണ് 2023 ഡിസംബറില്‍ 21 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായത്.  

ഇരുചക്ര വാഹനങ്ങള്‍ക്ക് അനുഭവപ്പെട്ട ശക്തമായ ഡിമാന്‍ഡ്, പാസഞ്ചര്‍ കാറുകള്‍ക്ക് ഉയര്‍ന്ന വിലക്കിഴിവ് പ്രഖ്യാപിച്ചത് തുടങ്ങിയവ വാഹന വില്‍പ്പനയില്‍ വര്‍ധന കൈവരിക്കാന്‍ സഹായിച്ചു.2023 ഡിസംബറില്‍ 1,990,915 യൂണിറ്റുകളാണ് വിറ്റത്. 2022 ഡിസംബറില്‍ 1,643,514 യൂണിറ്റുകള്‍ വിറ്റു.  

അതേസമയം 2023 ഡിസംബറിലെ വില്‍പ്പന 2023 നവംബറിനെ അപേക്ഷിച്ച് 30.25 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.  2023 നവംബറില്‍ 2,854,242 യൂണിറ്റുകളാണ് വിറ്റത്.  2023 കലണ്ടര്‍ വര്‍ഷത്തില്‍ വാഹനങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് കൈവരിച്ചത്.  2023 കലണ്ടര്‍ വര്‍ഷത്തില്‍ 23,867,990 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2022 കലണ്ടര്‍ വര്‍ഷത്തില്‍ 21,492,324 യൂണിറ്റുകള്‍ വിറ്റു.

vachakam
vachakam
vachakam

ടുവീലര്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. ഇരുചക്ര വാഹന വില്‍പ്പനയില്‍ 28 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ത്രീ വീലര്‍ വില്‍പ്പനയില്‍ 36 ശതമാനത്തിന്റെയും പാസഞ്ചര്‍ വില്‍പ്പനയില്‍ 3 ശതമാനത്തിന്റെയും വര്‍ധന രേഖപ്പെടുത്തി.  0.2 ശതമാനം വളര്‍ച്ചയാണ് ട്രാക്ടറുകളുടെ വില്‍പ്പനയിലുണ്ടായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam