അറിയണം ഈ ഇന്ത്യക്കാരിയെ

APRIL 17, 2024, 12:32 AM

ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ പലതും ഉണ്ടാകും. അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്. വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ചുവരാനും, മറ്റുള്ളവര്‍ക്ക് ഒരു മോഡലായി വളരാനും സാധിക്കാറുള്ളത്. അത്തരത്തിലൊരു മികച്ച ഉദാഹരണമാണ് കനിക ടെക്രിവാള്‍ എന്ന ഇന്ത്യന്‍ യുവതി.

ഇന്ത്യയിലെ ഒരു ഗ്രാമീണ വനിതയെന്ന ലേബലില്‍ നിന്ന് രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീയെന്ന നിലയിലേയ്ക്ക് വളരാന്‍ അവള്‍ക്കു സാധിച്ചു. അതും ബഹുഭൂരിപക്ഷവും മുട്ടുമടക്കുന്ന ക്യാന്‍സര്‍ എന്ന മഹാവ്യാധിയെ തോല്‍പ്പിച്ച്. 33- ാം വയസില്‍ 10 ല്‍ അധികം ജെറ്റ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ കനികയ്ക്ക് സാധിച്ചിട്ടുണ്ട്. 420 കോടി രൂപയിലധികം ആണ് ഇന്നവളുടെ ആസ്തി. ഈ വിജയത്തിനെല്ലാം കാരണം ജെറ്റ്സെറ്റ് ഗോ എന്ന സംരംഭം തന്നെ.

ഒരു മാര്‍വാരി കുടുംബത്തില്‍ ജനിച്ച കനിക, ലവ്‌ഡെയ്‌ലിലെ ലോറന്‍സ് സ്‌കൂളിലാണ് പഠിച്ചത്. കോവെന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. 2012 -ലാണ് ജെറ്റ്‌സെറ്റ്‌ഗോ എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിടുന്നത്. ഏകദേശം ഒരു ലക്ഷം ഫ്ളയര്‍മാരെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയാണ് ജെറ്റ്സെറ്റ്ഗോ. ഇതിനകം 6,000 വിമാനങ്ങള്‍ സര്‍വീസ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് സാധിച്ചു.

ചാര്‍ട്ടേഡ് വിമാനങ്ങളും, ഹെലികോപ്റ്ററുകളും കൈകാര്യം ചെയ്യുന്ന ഒരു പ്ലെയിന്‍ അഗ്രഗേറ്റര്‍ സ്റ്റാര്‍ട്ടപ്പാണ് ജെറ്റ്സെറ്റ്ഗോ. വെറും 23 -ാം വയസില്‍ ക്യാന്‍സറിനെ കീഴടക്കിയ പോരാളിയാണ് കനിക. സ്വപ്രയത്നം കൊണ്ട് സമ്പാദിച്ച 5,600 രൂപയായിരുന്നു അവളുടെ മൂലധനം. ഇതുവച്ച് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ബുക്ക് ചെയ്യാനുള്ള ഒരു ആപ്പ് അവള്‍ നിര്‍മ്മിച്ചു.

ഹുറുണ്‍ റിച്ച് ലിസ്റ്റില്‍ ഇടം നേടിയ ഏറ്റവും ധനികയായ ഇന്ത്യന്‍ സ്ത്രീയെന്ന ഖ്യാതിയും കനികയ്ക്കു സ്വന്തമാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് അവര്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ദേശീയ സംരംഭകത്വ അവാര്‍ഡും, വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യുവ ഗ്ലോബല്‍ ലീഡേഴ്‌സും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അവള്‍ ചെറുപ്രായത്തില്‍ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

ക്യാന്‍സര്‍ എന്ന മഹാവ്യാധിയുടെ ചൂട് ചെറുപ്രായത്തില്‍ അറിഞ്ഞ അവള്‍, കാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ജെറ്റ്സെറ്റ്ഗോയില്‍ നിന്നുള്ള മൊത്തം സര്‍വീസുകളുടെ വരുമാനത്തില്‍ നിന്ന് അഞ്ചു ശതമാനം മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കൊവിഡ് കാലത്തും മികച്ച നിലയില്‍ പിടിച്ചുനില്‍ക്കാനും, ജീവനക്കാരെ സംരക്ഷിക്കാനും അവള്‍ക്ക് സാധിച്ചിരുന്നു.

കോവിഡ് കാലത്ത് ഒരു ജീവനക്കാരെ പോലും പിരിച്ചുവിടേണ്ട അവസ്ഥ കനികയ്ക്ക് ഉണ്ടായിട്ടില്ല. നിലവില്‍ ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് എന്ന സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ലംബമായി പറന്നുയരാനും, ലാന്‍ഡിങ്ങിനും വിമാനങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണിത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam