ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക.
ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറി.സ്ഥിരം ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ഔട്ട്സോഴ്സ് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഉത്തരവ് ബാധകമാണ്.
18 നും 52 നും ഇടയില്‍ പ്രയായുള്ള സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
1948 ലെ ഫാക്ടറി ആക്ട്, 1961 ലെ കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, 1951, പ്ലാന്റേഷന്‍ തൊഴിലാളി ആക്ട്, 1966 ലെ ബീഡി, സിഗാര്‍ തൊഴിലാളി (തൊഴില്‍ വ്യവസ്ഥകള്‍) ആക്ട്, 1961 എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഉത്തരവ് ബാധകമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
