നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ‘അഖണ്ഡ 2’.
സൂപ്പർഹിറ്റായ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്.
എന്നാൽ, ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയുമായിട്ടാണ് ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
‘അഖണ്ഡ 2’ ന്റെ റിലീസ് മാറ്റിവെച്ചതായി നിർമ്മാതാക്കളായ 14 റീൽസ് പ്രഖ്യാപിച്ചു. നിർമ്മാതാക്കളുടെ മുൻ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് ഈ ബാലയ്യ ചിത്രം പുറത്തിറങ്ങുന്നതിന് തടസ്സമായത്.
പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സിനിമ പ്രേമികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും നിർമ്മാതാക്കൾ എക്സിലൂടെ അറിയിച്ചു. ആദ്യഭാഗത്തേക്കാൾ വലിയ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. എന്നാൽ, റിലീസ് മാറ്റിവെച്ചതോടെ വലിയ ആഘോഷങ്ങൾക്ക് ഒരുങ്ങിയിരുന്ന ലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
