ഗള്‍ഫിലെ ഈ സമ്പന്ന രാഷ്ട്രത്തിന് എന്തുപറ്റി? 

MARCH 26, 2025, 1:41 AM

പശ്ചിമേഷ്യന്‍ മേഖലയിലെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടിക എടുക്കുകയാണെങ്കില്‍ അതിലെ ആദ്യ സ്ഥാനക്കാരുടെ നിരയില്‍ വരുന്ന രാഷ്ട്രമാണ് കുവൈറ്റ്. അങ്ങനെയുള്ള കുവൈത്ത് 30 ബില്യണ്‍ കുവൈറ്റ് ദിനാര്‍ കടമെടുക്കുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. 30 ബില്യണ്‍ കുവൈറ്റ് ദിനാര്‍ മൂല്യമുള്ള 50 വര്‍ഷത്തേക്കുള്ള ധനസഹായ, ലിക്വിഡിറ്റി നിയമത്തിന്റെ കരടിന് മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു.

ഇതിലൂടെ എട്ടുവര്‍ത്തിനിടെ ആദ്യമായി കുവൈറ്റ് അന്താരാഷ്ട്ര കടപ്പത്ര വിപണിയിലേക്ക് തിരിച്ചെത്തുകയും ചെയ്യും. അതോടൊപ്പം തന്നെ സമ്പന്ന രാഷ്ട്രമായ കുവൈറ്റ് എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു തുക കടം എടുക്കുന്നതെന്ന ചോദ്യവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സോവറിന്‍ വെല്‍ത്ത് ഫണ്ടുകള്‍ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ പറയുന്നതനുസരിച്ച് കുവൈറ്റിന്റെ കരുതല്‍ ധനശേഖം ശേഖരം 1 ട്രില്യണ്‍ ഡോളറില്‍ കൂടുതലാണ്. അതോടൊപ്പം തന്നെ എണ്ണ വരുമാനം ഏകദേശം 100 വര്‍ഷത്തേക്ക് കുവൈറ്റിനെ സാമ്പത്തികമായി മികച്ചനിലയില്‍ നിലനിര്‍ത്താന്‍ പര്യാപ്തമാണെന്ന് പ്രത്യേക പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക ശക്തി, കുറഞ്ഞ കടബാധ്യത എന്നിവ ചൂണ്ടിക്കാട്ടി റേറ്റിംഗ് ഏജന്‍സികള്‍ നിരന്തരം കുവൈറ്റിന്റെ ശക്തമായ സാമ്പത്തികവസ്ഥ എടുത്ത് കാണിച്ചിട്ടുണ്ട്. അങ്ങനേയുള്ള ഒരു രാജ്യം എന്തിനാണ് ഇങ്ങനെയൊരു കടമെടുക്കലിലേക്ക് നീങ്ങുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കടമെടുപ്പ് രാജ്യം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടല്ല എന്നുള്ളത് തന്നെയാണ് ശ്രദ്ധേയം.

ഭാവി പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനും സാമ്പത്തിക കമ്മി നികത്തുന്നതിനും ആവശ്യമായ പണ ശേഖരത്തിന്റെ അഭാവമാണ് കുവൈറ്റിന്റെ നിലവിലെ പ്രശ്‌നം പ്രശ്‌നം. രാജ്യത്തിന്റെ വരുമാനത്തേക്കാള്‍ കടം വാങ്ങല്‍ കുറവായതിനാല്‍ പൊതു കടം ഒരു മികച്ച സാമ്പത്തിക നീക്കമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സമ്പന്ന രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും പൊതു കടം സാധാരണമാണ്. പലപ്പോഴും ഏറെ സഹായകരവുമാണ്. ഉദാഹരണത്തിന് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ജപ്പാന് 8.4 ട്രില്യണ്‍ ഡോളറിലധികം പൊതു കടമുണ്ട്. അതായത് അവരുടെ സമ്പദ്വ്യവസ്ഥയുടെ ഇരട്ടിയിലധികം. കടം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. അത് രാജ്യത്തിന്റെ സമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കുന്നുവെങ്കില്‍ അത് കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ടുവരിന്നതിനോടൊപ്പം ചെലവ് ചുരുക്കുകയും ചെയ്യുന്നു.

കുവൈറ്റിന്റെ കാര്യത്തില്‍ സാമ്പത്തിക സ്ഥിരത, സാമ്പത്തിക പരിഷ്‌കരണം, മികച്ച മാനേജ്‌മെന്റ് എന്നിവ ലക്ഷ്യമിട്ട് സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പ്രധാന പദ്ധതികള്‍ക്കായി കടമെടുത്ത പണം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നു. സുസ്ഥിര വളര്‍ച്ചയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും എന്ന രാജ്യത്തിന്റെ വലിയ ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കുന്നു.

ഇതിന് മുമ്പ് 2016-2017 ല്‍ എടുത്ത വായ്പയെടുത്തതില്‍ നിന്നും ഇപ്പോഴത്തെ കുവൈറ്റിന്റെ നീക്കം വ്യത്യസ്തമാണ്. അന്ന് പ്രധാനമായും വികസനേതര ചെലവുകളില്‍ നിന്നുള്ള ബജറ്റ് കമ്മി നികത്തുന്നതിനായി അന്താരാഷ്ട്ര ബോണ്ടുകള്‍ വഴി ഏകദേശം 8 ബില്യണ്‍ ഡോളറായിരുന്നു സമാഹരിച്ചത്. എന്നാല്‍ പുതിയ തീരുമാനം കടമെടുക്കുന്ന തുക പ്രാദേശിക വികസനത്തിനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും പിന്തുണ നല്‍കാനും കുവൈറ്റിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ചിവഴിക്കുക.

2023-2024 സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് കുവൈറ്റിന്റെ കടം രാജ്യത്തിന്റെ ജി ഡി പിയുടെ 3 ശതമാനത്തില്‍ താഴെയാണ് എന്നതും ശ്രദ്ധേയമാണ്. ഇത് ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്. 2024-2027 സാമ്പത്തിക വര്‍ഷങ്ങളില്‍ നിലവിലെ കടമെടുപ്പ് അടക്കം ജി ഡി പിയുടെ 4-7 ശതമാനം മാത്രമെ കടം ഉയരുകയുള്ളുവെന്നും മൂഡീസ് പ്രവചിക്കുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam